Skip to main content

പ്രവാചകന്‍മാരാണെന്ന് കരുതപ്പെടുന്നവര്‍ (3)

അല്ലാഹു മനുഷ്യര്‍ക്ക് സന്‍മാര്‍ഗദര്‍ശനത്തിനായി നിയോഗിച്ച ദൂതന്‍മാരെപ്പറ്റി വിശുദ്ധ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നു. എന്നാല്‍ അവരില്‍ ഇരുപത്തിയഞ്ച് പേരുടെ വിവരങ്ങള്‍ മാത്രമേ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുള്ളൂ. വിശുദ്ധ ഖുര്‍ആനില്‍ വിശദീകരിക്കപ്പെട്ട ചില മഹാന്‍മാര്‍ വേറെയുമുണ്ട്. അവരില്‍ ചിലര്‍ നബിമാര്‍ തന്നെയാണെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ദുല്‍ഖര്‍നൈന്‍, തുബ്ബഅ് എന്നീ ചക്രവര്‍ത്തിമാരും തത്ത്വജ്ഞാനിയായ ലുഖ്മാനും അവരില്‍പ്പെടുന്നു. മൂസാനബിക്ക് ചില പ്രധാനപ്പെട്ട വിവരങ്ങള്‍ നല്‍കിയ ഒരാള്‍ എന്ന് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട മഹാന്റെ പേര് ഖിദ്‌ർ ആണെന്ന് ഹദീസിലും പരാമര്‍ശമുണ്ട്. എന്നാല്‍ ഇവര്‍ നബിമാരാണെന്ന് വിശുദ്ധ ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പറഞ്ഞിട്ടില്ല.

Feedback