Skip to main content

കലിമ ചൊല്ലിക്കൊടുക്കല്‍

രോഗി മരണാസന്നനാണെങ്കില്‍ അവിടെ സന്നിഹിതരായവര്‍ ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്.  രോഗിയുടെ മുഖത്ത് പരിഭ്രമവും വെപ്രാളവും പ്രത്യക്ഷപ്പെടുക, കൈകാലിട്ടടിക്കുക, ഗോഷ്ടികള്‍ കാണിക്കുക തുടങ്ങിയ മരണത്തിന്റെ ലക്ഷണങ്ങള്‍ ചിലപ്പോള്‍ രോഗി പ്രകടിപ്പിച്ചേക്കാം.

മരണാസന്നനായ ഒരു മുസ്‌ലിമിന് ലാഇലാഹഇല്ലല്ലാ ചൊല്ലികേള്‍പ്പിക്കേണ്ടതാണ്. അബൂസഈദില്‍ഖുദ്‌രി(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: നിങ്ങളില്‍ മരണം ആസന്നമായവര്‍ക്ക് 'ലാഇലാഹ ഇല്ലല്ലാ' ചൊല്ലിക്കൊടുക്കുക'' (മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്).

മരണവേളയിലും ഏകദൈവവിശ്വാസത്തെക്കുറിച്ച് പ്രത്യേകം അയാളെ ബോധവാനാക്കുകയും ശരിയായ വിശ്വാസത്തിലായിക്കൊണ്ട് മരണം വരിക്കാന്‍ അയാളെ സഹായിക്കുകയുമാണ് ഇതിലടങ്ങിയ തത്വം.

ആവശ്യമെങ്കില്‍ ഇപ്രകാരം ചൊല്ലാന്‍ പ്രേരിപ്പിക്കുന്നതിന് വിരോധമില്ല. ഒരിക്കല്‍ ഒരു അന്‍സ്വാരിയെ സന്ദര്‍ ശിച്ച നബി(സ്വ) പറഞ്ഞു: ''അമ്മാവാ, 'ലാഇലാഹഇല്ലല്ലാ' എന്ന് പറയൂ.' അദ്ദേഹം ചോദിച്ചു: 'അത് ചൊല്ലുന്നത് എനിക്ക് ഗുണപ്രദമാണോ?' പ്രവാചകന്‍ പറഞ്ഞു: 'അതെ' (അഹ്മദ്).

ഒരു തവണ ചൊല്ലിയാല്‍ വീണ്ടും ആവര്‍ത്തിക്കേണ്ടതില്ല. തിര്‍മിദി അബ്ദില്ലാഹിബ്‌നു മുബാറകിനെക്കുറിച്ച് പറയുന്നു: തന്റെ മരണാവസരത്തില്‍ 'തല്‍ഖീന്‍' കൂടുതല്‍ ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഒരു പ്രാ വശ്യം ഞാന്‍ ചൊല്ലിയാല്‍ മറ്റൊന്നും സംസാരിക്കാത്തേടത്തോളം അത്തന്നെ മതി എനിക്ക്'' (ഫത്ഹുല്‍ബാരി 3:109).

പണ്ഡിതന്മാര്‍ പറയുന്നു: ''ഇങ്ങനെ ലാഇലാഹ ഇല്ലല്ലാ(9) ചൊല്ലിക്കേള്‍പ്പിക്കുന്നത് രോഗിയെ അലോസരപ്പെടു ത്തുന്ന രൂപത്തില്‍ ആകാവതല്ല. ഒരു പ്രാവശ്യം ചൊല്ലിയാല്‍ വീണ്ടും കേള്‍പ്പിക്കേണ്ടതില്ല. പിന്നീട് മറ്റെ ന്തെങ്കിലും സംസാരിച്ചുവെങ്കില്‍ മാത്രമേ അത് ആവര്‍ത്തിക്കേണ്ടതുള്ളൂ. അയാളുടെ അന്ത്യവചനം ശഹാദത്ത് ആയിരിക്കാന്‍ വേണ്ടിയാണത്'' (ഫിഖ്ഹുസ്സുന്ന 1:501).

Feedback
  • Thursday Dec 18, 2025
  • Jumada ath-Thaniya 27 1447