Skip to main content

സ്വലാത്തുല്‍ ഇസ്തിഖാറ

ഒരാള്‍ക്ക് ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന് മനസ്സില്‍ തീരുമാനമാകുന്നില്ലെങ്കില്‍ രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിച്ച് ഏകാഗ്രമായ മനസ്സോടെ താഴെ പറയുംവിധം പ്രാര്‍ഥിക്കുക. ഈ നമസ്‌കാരത്തിന്നാണ് 'സ്വലാത്തുല്‍ ഇസ്തിഖാറ' അഥവാ 'ഉത്തമമായതേതെന്ന് ചോദിക്കാനുള്ള നമസ്‌കാരം' എന്നു പറയുന്നത്. 

പ്രാര്‍ഥന ഇപ്രകാരമാണ്: അല്ലാഹുമ്മ ഇന്നീ അസ്തഖീറുക ബിഇല്‍മിക, വഅസ്തഖ്ദിറുക ബിഖുദ്‌റതിക, വഅസ്അലുക മിന്‍ ഫള്‌ലികല്‍ അളീം, ഫഇന്നക തഖ്ദിറു വലാ അഖ്ദിറു, വതഅ്‌ലമു വലാ അഅ്‌ലമു, വഅന്‍ത അല്ലാമുല്‍ ഗുയൂബ്, അല്ലാഹുമ്മ ഫഇന്‍ കുന്‍ത തഅ്‌ലമു ഹാദല്‍ അംറ ഖൈറന്‍ ലീ ഫീ ദീനീ വമആശീ വആഖിബതി അംരീ, ഫഖ്ദിര്‍ഹു ലീ, വയസ്സിര്‍ഹു ലീ, സുമ്മ ബാരിക് ലീ ഫീഹ്, അല്ലാഹുമ്മ വഇന്‍ കുന്‍ത തഅ്‌ലമുഹു ഷര്‍റന്‍ ലീ, ഫീ ദീനീ വമആശീ, വആഖിബതി അംരീ, ഫസ്വ്‌രിഫ്‌നീ അന്‍ഹു, വസ്വ്‌രിഫ്ഹു അന്നീ, വഖ്ദിര്‍ ലീ അല്‍ഖൈറ ഹൈസു കാന, സുമ്മ റളീനീ ബിഹി. 

(അല്ലാഹുവേ, എല്ലാ പരമ രഹസ്യങ്ങളും അറിയുന്നവനാണ് നീയെന്ന നിലയില്‍ നിന്നോട് ഉത്തമമേതെന്ന് ഞാന്‍ ചോദിക്കുന്നു. നിന്റെ കഴിവുകൊണ്ട് ഞാന്‍ നിന്നോട് കഴിവിനെ ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യം ഞാന്‍ ചോദിക്കുന്നു; കാരണം നീയാണ് കഴിവുള്ളവന്‍. എനിക്ക് ഒന്നിനും കഴിവില്ല. തീര്‍ച്ചയായും നീ എല്ലാ പരമ രഹസ്യങ്ങളും അറിയുന്നവനാണ്. അല്ലാഹുവേ, ഈ കാര്യം-ഇവിടെ കാര്യമെന്തെന്ന് പറയണം- എനിക്ക് എന്റെ മതത്തിലും ഇഹത്തിലും കാര്യത്തിന്റെ പര്യവസാനത്തിലും ഉത്തമമാണെന്ന് നീ അറിയുന്നു വെങ്കില്‍ അതെനിക്ക് വിധിക്കുകയും എനിക്കത് എളുപ്പമാക്കിത്തരികയും പിന്നീട് അതില്‍ എനിക്ക് അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഈ കാര്യം എനിക്ക് എന്റെ മതത്തിലും ഇഹത്തിലും അനന്തരഫലത്തിലും ദോഷകരമാണെന്നാണ് നീ അറിയുന്നതെങ്കില്‍ എന്നെ അതില്‍ നിന്നും, അതില്‍ നിന്ന് എന്നെയും നീ തെറ്റിക്കേണമേ. നന്മ എവിടെയാണോ അതെനിക്ക് വിധിക്കുകയും എന്നിട്ട് അതിനെ എനിക്ക് തൃപ്തിപ്പെടുത്തുകയും ചെയ്യേണമേ'').
 

Feedback
  • Monday Nov 3, 2025
  • Jumada al-Ula 12 1447