Skip to main content

മുസ്‌ലിം ഭരണകൂടങ്ങള്‍ (17)

ഇസ്‌ലാം ഒരു രാഷ്ടസങ്കല്‍പമോ രാഷ്ട്രീയ ദര്‍ശനമോ അല്ല. ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ ഭരണ നിയമങ്ങളുമല്ല. എന്നാല്‍ മനുഷ്യജീവിതത്തെ ആമൂലാഗ്രം ഉള്‍കൊള്ളുന്ന വ്യവസ്ഥ ഇസ്‌ലാം മതത്തിനുണ്ട്. വ്യക്തി, കുടുംബം, സമൂഹം എന്നീ തലങ്ങളില്‍ ഇസ്‌ലാമിന്റെ താത്വികവും പ്രായോഗികവുമായ നിയമ നിര്‍ദ്ദേങ്ങളുണ്ട്. ഇവ പാലിക്കുക എന്നത് മുസ്‌ലിമിന്റെ മതപരമായ ബാധ്യതയാണ്. 

സമൂഹത്തിന്റെ ഏറ്റവും വലിയ ഘടകമാണ് രാജ്യം അല്ലെങ്കില്‍ നാഷന്‍. അതിനു നേതൃത്വവും ഭരണക്രമവും വേണ്ടിവരും. ഭരണം നിര്‍വഹിക്കുന്നതിന് ഒരു പ്രത്യേക ക്രമം ഇസ്‌ലാം നിശ്ചയിച്ചിട്ടില്ല. കൂടിയാലോചന, നീതിനിഷ്ഠ, പ്രജാക്ഷേമതത്പരത എന്നിത്യാദി മൂല്യങ്ങള്‍ ഭരണാധികാരിക്ക് അനിവാര്യമാണ്. അതിലുപരി ഭരണം ഉത്തരവാദിത്വമാണെന്നും ഉത്തരവാദിത്വം ചോദ്യചെയ്യപ്പെടുമെന്നുമുള്ള വിശ്വാസമാണ് മുസ്‌ലിം ഭരണാധികാരിയെ വ്യതിരിക്തനാക്കുന്നത്.

നബി(സ്വ) ഭരണം നടത്തി മാതൃക കാണിച്ചിട്ടുണ്ട്. മതകാര്യങ്ങള്‍ പോലെ അത് പിന്‍പറ്റുന്നതിനു പകരം നബി(സ്വ) കാണിച്ച മൂല്യങ്ങളും മാതൃകകളും പകര്‍ത്തി ഖുലഫാഉറര്‍റാശിദുകള്‍ ഭരണം നടത്തി ലോകത്തിന് മാതൃകയായി. ഖുലഫാഉര്‍റാശിദുകള്‍ക്ക് ശേഷം മുസ്‌ലിം ലോകത്ത് അനേകം ഭരണകൂടങ്ങള്‍ വന്നു. നിരവധി മുസ്‌ലിം രാഷ്ട്രങ്ങള്‍ പിറവി കൊണ്ടു. മുസ്‌ലിം ഭരണകൂടങ്ങളുടെ ചരിത്രത്തില്‍ വളരെ മാതൃകാപരവും അനുകരണീയമായവയുമുണ്ട്. ഇസ്‌ലാമിക മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയ ഭരണാധികാരികളും ഉണ്ടായിട്ടുണ്ട്.
 

Feedback