Skip to main content

സാംസ്‌കാരിക രംഗം (25)

മഹത്തായ സാംസ്‌കാരിക പാരമ്പര്യമുണ്ട് കേരളത്തിന്. വൈജ്ഞാനിക, കല, സാഹിത്യ മേഖലകളുടെ വളര്‍ച്ചയാണ് കേരളീയ ഉദ്ബുദ്ധതക്കും നവോത്ഥാനത്തിനും ഒരു പ്രധാന നിമിത്തം. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മാനവികതയുടെ പല മേഖലകളിലും സംസ്ഥാനം ഉന്നത സ്ഥാനം കൈവരിച്ചതിനു പിന്നില്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ച മഹത്തുക്കളുടെ പങ്കും നിസ്സാരമല്ല. 

താരതമ്യേന ചെറുതെങ്കിലും സമ്പുഷ്ടമായ ഭാഷയാണ് മലയാളം. അടുത്ത കാലത്ത് വിശിഷ്ട ഭാഷാപദവിയും ലഭിച്ചു. ഭാഷയില്‍ മികവുറ്റ സാഹിത്യകാരന്‍മാരും പ്രഗത്ഭരായ എഴുത്തുകാരും ഏതുകാലത്തും ഉണ്ടായിട്ടുണ്ട്. കൂടാതെ വൈജ്ഞാനിക  സാമൂഹിക മേഖലകളിലും പ്രത്യുത്പന്നമതികള്‍ ധാരാളമായി ഉദയംചെയ്തിട്ടുണ്ട്. മഹത്തായ കേരളീയ മാതൃകാ സൃഷ്ടിപ്പില്‍ മികവുറ്റ സംഭാവനകളര്‍പ്പിച്ചവരില്‍ നിരവധി മുസ്‌ലിംകളും പങ്കുചേര്‍ന്നിട്ടുണ്ട്. 
 

Feedback
  • Friday Sep 19, 2025
  • Rabia al-Awwal 26 1447