Skip to main content

ഖാസി അത്ഹര്‍ മുബാറക് പുരി

ഉത്തര്‍പ്രദേശില്‍ അഅ്‌സംഗഡിലുള്ള മുബാറക്പൂര്‍ എന്ന സ്ഥലത്ത് 1916 മെയ് ഏഴിന് ജനനം. യഥാര്‍ഥ പേര് അബ്ദുല്‍ ഹഫീസ് എന്നാണെങ്കിലും ഖാസി അത്ഹര്‍ എന്നാണ് അറിയപ്പെടുന്നത്. 

അറബ് ലോകത്തെയും ഇന്ത്യയിലെയും പുരാതന മുസ്‌ലിംകളുടെ ചരിത്രത്തെ കുറിച്ച് നിരവധി ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബി, ഉറുദു ഭാഷകളിലാണ് കൃതികള്‍ ഏറെയും പ്രസിദ്ധീകരിക്കപ്പെട്ടത്. അറബി ഭാഷാ വിദഗ്ധനായ ഇദ്ദേഹത്തിന് ഇന്ത്യയില്‍ നിന്നും അറബ് ലോകത്തു നിന്നും ധാരാളം അവാര്‍ഡുകള്‍ സമ്മാനിക്കപ്പെട്ടിട്ടുണ്ട്. 

സ്വാതന്ത്ര്യം നേടുന്നതിന് മുമ്പും ശേഷവും ഇന്ത്യന്‍ നാഷനല്‍ കോണ്‍്രഗസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. മുബാറക് പുരിയിലെ പണ്ഡിതന്‍മാരെ കുറിച്ച് ഖാസി അത്ഹര്‍ എഴുതിയ ്രഗന്ഥമാണ് ഉലമാ തദ്കിറ മുബാറക്പൂര്‍. മുംബൈയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന അല്‍ ബലാഅ് എന്ന മാസികയുടെ പ്രതാധിപരായി 1961 മുതല്‍ 62 വരെയും 1966 മുതല്‍ 67 വരെയും 1973 മുതല്‍ 76 വരെയും സേവനമനുഷ്ഠിച്ചിരുന്നു. മുംബൈയില്‍ തന്നെയുള്ള അന്‍ജുമന്‍ ഇസ്‌ലാമിക് െഹെസ്‌കൂളില്‍ അധ്യാപകനായും കുറച്ചുകാലം ജോലി ചെയ്തു. 

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ സാമൂഹിക അവസ്ഥയും ചരി്രത സംഭവങ്ങളും വിവരിക്കുന്ന 340 പേജുള്ള ഹിന്ദുസ്ഥാന്‍ മേ അറബോം കി ഹുകുമത്തേന്‍ എന്ന കൃതി മക്തബായെ ആരിഫീന്‍ 1967ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക കാലഘട്ടത്തിന് മുമ്പുള്ള അറബികളായ വ്യാപാരികളുടെ യാ്രതാവിവരണങ്ങള്‍ അടങ്ങിയ ്രഗന്ഥമായിരുന്നു ഇത്. ഇന്ത്യയിലെ ്രപമുഖരായ പല ഹിന്ദു ഭരണാധികാരികള്‍ക്കും അറബി ഭാഷ അറിയാമായിരുന്നുവെന്ന് ചില അറബ് യാത്രാ വിവരണ ്രഗന്ഥങ്ങളില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഖാസി അത്ഹര്‍ മുബാറക്പുരി സമര്‍ഥിക്കുന്നുണ്ട്. 

40 വര്‍ഷത്തോളം മുംബൈയില്‍ നിന്ന് ്രപസിദ്ധപ്പെടുത്തിയിരുന്ന 'ഇന്‍ക്വിലാബ് ഡെയ്‌ലി'യില്‍ ജഹറുല്‍ ഖുര്‍ആന്‍ എന്ന തലക്കെട്ടില്‍ ഖാസിയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അദ്ദേഹം ലാഹോര്‍ കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും സ്വാതന്ത്ര്യത്തിന് ശേഷം മുംബൈയിലേക്ക് പോന്നു. വെല്ലിങ്ടണിലെ ഇമാമും ന്യൂസിലാന്റിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മത ഉപദേശകനുമാണ് അത്ഹറിന്റെ മകന്‍ ശൈഖ് ഖാലിദ് ഹാഫിസ്.

പ്രധാന കൃതികള്‍:

അറബ് ഔര്‍ അഹ്ദെ ഇ റിസാലത്ത് മെ, ഹിന്ദുസ്താന്‍ മെ അറബോം കി ഹുക്മതേന്‍, ഇസ്‌ലാമി –ഹിന്ദ് കി അസ്മതെ ഇ റഫ്ത, ഖിലാഫത്ത് ഇ റാശിദാ ഔര്‍ ഹിന്ദുസ്ഥാന്‍, ഖിലാഫത്ത് ഇ അബ്ബാസിയാ ഔര്‍ ഹിന്ദുസ്താന്‍, ഖിലാഫത്ത് ഇ ബനൂ ഉമ്മയ്യാ ഔര്‍ ഹിന്ദുസ്താന്‍, ദായരെ ഇ പുരബ് മെന്‍,  ഇല്‍മ് ഔര്‍ ഉലമാ, തദ്കിറ ഇ ഉലമാ ഇ മുബാറക്പൂര്‍.

 

Feedback
  • Sunday Dec 14, 2025
  • Jumada ath-Thaniya 23 1447