Skip to main content

സസ്യശാസ്ത്രം (1)

ഈ ലോകത്തുള്ള സസ്യജാലങ്ങളെക്കുറിച്ചും അവയുടെ ജീവിത ചക്രത്തെക്കുറിച്ചുമുള്ള ശാസ്ത്രീയ പഠനമാണ് സസ്യശാസ്ത്രം. സസ്യങ്ങള്‍, വൃക്ഷങ്ങള്‍, ആല്‍ഗകള്‍, ഫംഗസുകള്‍ തുടങ്ങിയവയുടെ രൂപ ഘടന, ആന്തരിക ഘടന, ജീവിത ചക്രം, ആഹാരം, ദഹനം, രോഗങ്ങള്‍, രാസികസ്വഭാവങ്ങള്‍, പരിണാമം തുടങ്ങിയ വൈവിധ്യമാര്‍ന്ന പഠനവിഷയങ്ങള്‍ സസ്യശാസ്ത്രത്തിന്റെ കീഴില്‍ വരുന്നു.


ഭൂമിയുടെ ആവരണമാണ് സസ്യങ്ങള്‍. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന്‍ നിലനിര്‍ത്തുന്ന ആഹാരമാണത്. ബോട്ടണി (സസ്യശാസ്ത്രം) എന്ന ശാസ്ത്രശാഖ വളരെ വിപുലമായിട്ടുണ്ട്. സസ്യങ്ങളുടെ ജനിതകഘടനയില്‍ പോലും മാറ്റം വരുത്തി ഉത്ഗദനം വര്‍ധിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ആധുനിക ശാസ്ത്രം മുന്നിലെത്തിനില്‍ക്കുന്നു. സസ്യലതാദികളെയും ജന്തുവര്‍ഗങ്ങളെയും മനുഷ്യവംശത്തെയും ചേര്‍ത്തുകൊണ്ട് ഉറ്റാലോചിക്കുവാനും ജൈവലോകത്തിനു പിന്നിലെ സൃഷ്ടി വൈഭവം കണ്ടെത്താനും വിശുദ്ധഖുര്‍ആന്‍ പ്രേരണ നല്‍കുന്നു. ഇബ്‌നു അവ്വാമിനെപ്പോലുള്ളവര്‍ മുസ്‌ലിംകളില്‍ നിന്നും ഈ രംഗത്ത് പ്രശസ്തരായവരാണ്.

Feedback
  • Monday Dec 1, 2025
  • Jumada ath-Thaniya 10 1447