Skip to main content

ഗിനി റിപ്പബ്ലിക്ക്

19

വിസ്തീര്‍ണം : 245,836 ച.കി.മി
ജനസംഖ്യ : 12,385,924 (2016)
അതിര്‍ത്തി : വടക്ക് സെനഗല്‍, കിഴക്ക് ഐവറി കോസ്റ്റ്, തെക്ക് സിറലിയോണ്‍, പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രം
തലസ്ഥാനം : കൊനാകിരി
മതം : 85% മുസ്‌ലിംകള്‍
ഭാഷ : ഫ്രഞ്ച്
കറന്‍സി : ഗിനിയന്‍ ഫ്രാങ്ക്
വരുമാന മാര്‍ഗം : അലൂമിനിയം, ബോക്‌സൈറ്റ്, രത്‌നം, സ്വര്‍ണം, ഇരുമ്പയിര്, കൃഷി
പ്രതിശീര്‍ഷ വരുമാനം : 707 ഡോളര്‍

ചരിത്രം:
12ാം നൂറ്റാണ്ടില്‍ ഇസ്‌ലാം ഗിനിയിലെത്തി. 19ാം നൂറ്റാണ്ടായപ്പോഴേക്കും സെനഗലിലെ ഉമര്‍ തിജാനി, ഗിനിയിലെ ഇമാം സമദ് എന്നിവരുടെ ശ്രമഫലമായി ഗിനി ഏറെക്കുറെ ഇസ്‌ലാമിന്റെ കീഴിലായി. എന്നാല്‍ അപ്പോഴേക്കും ഫ്രഞ്ചുകാര്‍ ആധിപത്യം നേടിയിരുന്നു. 60 വര്‍ഷത്തെ ഫ്രഞ്ച് ഭരണത്തിനു ശേഷം 1958ലാണ് ഗിനി സ്വതന്ത്രമാകുന്നത്. അതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 2ന് ഗിനി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും സ്വതന്ത്ര ഗിനിയുടെ ശില്പിയുമായ അഹ്മദ് സേകുതോറെ പ്രസിഡന്റായി. 85 ശതമാനവും മുസ്‌ലിംകളുള്ള രാജ്യത്തെ മതേതര സോഷ്യലിസ്റ്റ് രാജ്യമാക്കിയതില്‍ പ്രതിഷേധമുണ്ടായെങ്കിലും അടിച്ചമര്‍ത്തപ്പെട്ടു. സ്വന്തം പാര്‍ട്ടിയൊഴികെയുള്ള പാര്‍ട്ടികളെയെല്ലാം നിരോധിക്കുകയും ചെയ്തു.

1990ല്‍ പുതിയ ഭരണഘടന അംഗീകരിക്കപ്പെട്ടു. പിന്നീട് പട്ടാള ഭരണമാണ് ഉണ്ടായത്. ആല്ഫ കോണ്ടേയാണ് ഇപ്പോഴത്തെ (2018) പ്രസിഡന്റ്

നെല്ല്, നിലക്കടല, പഴം, കൈതച്ചക്ക, കാപ്പി, എന്നീ കാര്‍ഷിക വിളകളാലും ബോക്‌സൈറ്റ്, ഇരുമ്പയിര് തുടങ്ങിയ ഖനിജങ്ങളാലും അനുഗൃഹീതമാണ് ഗിനി. പ്രകൃതി വിഭവങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാല്‍ ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ നിരയിലേക്ക് ഗിനിയുമെത്തും.

ജനസംഖ്യയുടെ 85 ശതമാനവും മുസ്ലിംകളാണ്. 8% ക്രൈസ്തവരും.മുസ്‌ലിംകള്‍ മാലികി ചിന്താധാര അനുധാവനം ചെയ്യുന്ന സുന്നികളാണ്.
 

Feedback
  • Tuesday Sep 16, 2025
  • Rabia al-Awwal 23 1447