Skip to main content

ദയൂബന്ദ്: വിവിധ ഘടകങ്ങള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കാനായി മാത്രം ദയൂബന്ദികള്‍ ഒരു പണ്ഡിത സംഘടനയുണ്ടാക്കിയിട്ടുണ്ടായിരുന്നു. 1919ല്‍ രൂപവല്‍ക്കരിച്ച ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. മൂഫ്തി കിഫായത്തുല്ലയായിരുന്നു ഇതിന്റെ പ്രഥമ പ്രസിഡണ്ട്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ ജംഇയ്യത്ത്, മതേതര ഇന്ത്യക്കായി പോരാടേണ്ടത് മുസ്‌ലിംകളുടെ കടമയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പാക്കിസ്താന്‍ വാദവുമായി ജിന്ന രംഗത്ത് വന്നതോടെ ജംഇയ്യത്തിലും ഇതിന്റെ ചലനമുണ്ടായി. 1945ല്‍ ജംഇയ്യത്ത് പിളര്‍ന്നു. ശബീര്‍ അഹ്മദ് ഉസ്മാനി അധ്യക്ഷനായി ജംഇയ്യത്ത് ഉലമയെ ഇസ്‌ലാം രൂപവല്‍ക്കരിക്കപ്പെട്ടു.

തബ്‌ലീഗെ ജമാഅത്ത്, മജ്‌ലിസ് അഹ്‌റാറുല്‍ ഇസ്‌ലാം തുടങ്ങിയവയും ദയൂബന്ദി പ്രസ്ഥാനത്തിന്റെ ഭാഗങ്ങളാണ്. വിഭജനാനന്തരം പാക്കിസ്താനിലും ദയൂബന്ദികള്‍ സജീവമാണ്. ബംഗ്ലാദേശ്, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, കാനഡ, ഇറാന്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി സ്ഥാപനങ്ങളുമുണ്ട്. ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് ഇന്നും ഉത്തരേന്ത്യയിലെ ശക്തമായ പ്രസ്ഥാനമായി നിലനില്‍ക്കുന്നു.


 

Feedback
  • Sunday Nov 2, 2025
  • Jumada al-Ula 11 1447