Skip to main content

ശിശുക്കള്‍

ചെറിയകുട്ടികള്‍ക്ക് മതശാസനകള്‍ ബാധ്യതയില്ലെങ്കിലും അവരുടെ പേരില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കേണ്ടതാണ്. മുഗീറത്തുബ്‌നു ശുഅ്ബയില്‍ നിന്ന് നിവേദനം:

''കുട്ടികളുടെ പേരില്‍ നമസ്‌കരിക്കുകയും അവരുടെ മാതാപിതാക്കള്‍ക്ക് കാരുണ്യത്തിനും പാപമോചനത്തിനും വേണ്ടി പ്രാര്‍ഥിക്കുകയുംവേണം.'' (അഹ്മദ്, തിര്‍മിദി- ഇതിന്റെ പരമ്പര സ്വീകാര്യമാണെന്ന് തിര്‍മിദി പറഞ്ഞു). ആഇശ(റ)യില്‍നിന്ന് മുസ്‌ലിം നിവേദനം ചെയ്യുന്നു: ''അന്‍സ്വാറുകളില്‍പെട്ട കുട്ടി മരിച്ചപ്പോള്‍ നബി(സ്വ)യുടെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ പ്രവാചകന്‍(സ്വ) അവന്റെ പേരില്‍ നമസ്‌കരിച്ചു'' (മുസ്‌ലിം).

എന്നാല്‍ ചെറിയകുട്ടികള്‍ക്കു വേണ്ടിയുള്ള നമസ്‌കാരം നിര്‍ബന്ധമല്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ആഇശ(റ) ഉദ്ധരിക്കുന്ന ഹദീാാണ് ഇതിന് തെളിവ്. ''നബി(സ്വ)യുടെ പുത്രന്‍ ഇബ്‌റാഹീം മരിച്ചപ്പോള്‍ അവന് പതിനെട്ടു മാസം പ്രായമായിരുന്നു. അവന്റെ പേരില്‍ തിരുദൂതര്‍ നമസ്‌കരിക്കുകയുണ്ടായില്ല'' (അബൂദാവൂദ്).

ഇമാം നവവി പറയുന്നു: ഇബ്‌റാഹീമിന് പ്രവാചകന്‍(സ്വ) നമസ്‌കരിച്ചതിനെക്കുറിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. റിപ്പോര്‍ട്ടര്‍മാരില്‍ അധികപക്ഷവും അത് സ്ഥിരീകരിക്കുകയാണ്‌ചെയ്തത്. ബൈഹഖി പറഞ്ഞു: ''അവരുടെ റിപ്പോര്‍ട്ടാണ് കൂടുതല്‍ ഉത്തമം'' (ശറഹുല്‍മുഹദ്ദബ് 5: 257).

Feedback
  • Wednesday Sep 17, 2025
  • Rabia al-Awwal 24 1447