Skip to main content

അല്‍ ഖാഹിര്‍

മുഖ്തദിറിന്റെ അര്‍ധ സഹോദരന്‍ അബൂ മന്‍സൂര്‍ മുഹമ്മദിനെ അല്‍ ഖാഹിര്‍ എന്ന നാമത്തോടെ അടുത്ത ഖലീഫയായി അവരോധിച്ചു. മുഅ്തദ്വിദിന്റെ മകനാണിദ്ദേഹം. ശക്തനും നിര്‍ഭയനുമായിരുന്നു.

അധികാരത്തിന്റെ ദല്ലാള്‍മാരില്‍ നിന്നവരെ അകറ്റിയ ഖാഹിര്‍ അതില്‍ അതിരുകടന്നതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. വളര്‍ത്തു മാതാവായ ശഗ്ബായെ മാനസികമായി പീഡിപ്പിച്ചു. സൈനിക ജനറല്‍ മുഅഹിസിനെതിരെ കുറ്റം ചുമത്തി.

മദ്യം നിരോധിക്കാനും നൃത്തശാലകള്‍ പൂട്ടാനും തയ്യാറായി. സൈനിക നേതൃത്വം ഖലീഫയില്‍ നിന്ന് അകന്നതിനാല്‍ അദ്ദേഹം അവര്‍ക്ക് ശത്രുവായി. ഒരിക്കല്‍ കൊട്ടാരത്തിലെത്തിയ ഒരുസംഘം സൈനികര്‍ ഖാഹിറിനെ സ്ഥാനഭ്രഷ്ടനാക്കി. അന്ധനായി മാറിയ ഖലീഫ പില്‍കാലത്ത് യാചകനായി മാറിയെന്ന് ചരിത്രം പറയുന്നു.

50-ആമത്തെ വയസ്സിലാണ് ചരമമടഞ്ഞത്.


 

Feedback
  • Wednesday Sep 17, 2025
  • Rabia al-Awwal 24 1447