Skip to main content

പ്രധാന പരിഷ്‌കാരങ്ങള്‍

ക്രൈസ്തവ ചിഹ്നങ്ങള്‍ മുദ്രണം ചെയ്തിരുന്ന റോമന്‍ നാണയങ്ങളാണ് അതുവരെ പ്രചാരത്തിലുണ്ടായിരുന്നത്. അവ പാടേ പിന്‍വലിച്ച് ശഹാദത്ത് കലിമ മുദ്രണം ചെയ്ത് പുതിയ അറബ് നാണയം പുറത്തിറക്കി. നാണയ ശാലകളും തുറന്നു.

ഭരണഭാഷ പൂര്‍ണമായും അറബിയാക്കി. ഗ്രീക്കിലും പേര്‍ഷ്യനിലും മറ്റു പ്രാദേശിക ഭാഷകളിലുമുണ്ടായിരുന്ന റിക്കാര്‍ഡുകളും ഫയലുകളുമെല്ലാം അറബിയിലേക്കു മാറ്റി.

യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളിലെ ജലം കര്‍ഷകര്‍ക്ക് ഉപകാരപ്പെടുംവിധം കനാലുകള്‍ നിര്‍മിച്ച് അതുവഴി കൃഷിയിടങ്ങളിലെത്തിച്ചു. അണക്കെട്ടുകളും പണിതു.

മസ്ജിദുല്‍ അഖ്‌സാ പരിസരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന വിശ്രുതമായ ഖുബ്ബതുസ്സഖ്‌റ അബ്ദില്‍ മലിക് നിര്‍മിച്ചതാണ്. നബി(സ്വ) ആകാശാരോഹണം (മിഅ്‌റാജ്) ആരംഭിച്ച പാറക്കല്ലിലാണ് സുവര്‍ണ താഴികക്കുടമുള്‍പ്പെടുന്ന ആ വിസ്മയ നിര്‍മിതിയുള്ളത്.

 


 

Feedback
  • Monday Nov 3, 2025
  • Jumada al-Ula 12 1447