Skip to main content

ഡാറ്റാ റൈറ്റര്‍

അറബി ഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് ഏറെ അവസരങ്ങളുള്ള മേഖലയാണ് ഡാറ്റാ റൈറ്റിംഗ്. വിക്കി പീഡിയ പോലുള്ള നോളജ് സൈറ്റുകളാണ് ഈ അവസരമൊരുക്കുന്നത്. വിവിധ ഭാഷകളിലുള്ള വിജ്ഞാനങ്ങളില്‍ അറബി ഭാഷയില്‍ ലഭ്യമല്ലാത്ത പല കാര്യങ്ങളുമുണ്ട്. അത്തരം കാര്യങ്ങളെ വിവര്‍ത്തനത്തിലൂടെ അറബിയിലേക്ക് എത്തിക്കുന്നതിനാണ് നോളജ് സൈറ്റുകള്‍ ഡാറ്റാ റൈറ്റേഴ്‌സിനെ നിയമിക്കുന്നത്. എല്ലാ ഭാഷകളിലും ഇത്തരം ഡാറ്റാ റൈറ്റേഴ്‌സിന് അവസരമുണ്ട്. നോളജ് സൈറ്റുകളിലെ അപൂര്‍ണമായ വിവരങ്ങള്‍ പൂര്‍ത്തീകരിക്കുക, വിവരങ്ങളുടെ സാധുതയും സത്യസന്ധതയും പരിശോധിക്കുക, ആവശ്യമില്ലാത്തത് ഒഴിവാക്കുക, വൈജ്ഞാനിക രംഗത്തെ വികാസങ്ങളെ പുതുക്കുക എന്നതെല്ലാം നിര്‍വഹിക്കുന്നത് ഡാറ്റാ റൈറ്റേഴ്‌സ് ആണ്. ഇഗ്ലീഷ് ഭാഷയിലെ അത്യാവശ്യ വിവരവും ഈ രംഗത്തെ ജോലികള്‍ക്ക് ആവശ്യമാണ്.
 

ഡാറ്റ പ്രൂഫ് റീഡര്‍


ഭാഷാപരമായ തെറ്റുകള്‍ തിരുത്തുക, രൂപവും ഘടനയും പ്രയോഗവും പരിശോധിച്ച് മികവുറ്റതാക്കുകഎന്നിവയാണ് പ്രൂഫ് റീഡറുടെ ഉത്തരവാദിത്വം. വൈജ്ഞാനിക രംഗം ഡിജിറ്റലൈസ് ചെയ്യപ്പെടുന്നു എന്നതിനാല്‍ ഒരുപാട് തൊഴിലവസരങ്ങള്‍ ഈ രണ്ടു രംഗത്തുമുണ്ട്.

Feedback
  • Friday Sep 19, 2025
  • Rabia al-Awwal 26 1447