Skip to main content

ട്രാവല്‍ ആന്റ് ടൂറിസം

അറബി ഭാഷ കൊണ്ടുള്ള ജോലി സാധ്യതകള്‍ ഏറ്റവും കൂടുതലുള്ള മേഖലയാണ് ട്രാവല്‍ ആന്റ് ടൂറിസം. എല്ലാ ട്രാവല്‍സ് ഓഫീസുകളിലും അറബി കൈകാര്യം ചെയ്യുന്ന അറബി ബിരുദധാരികള്‍ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കേരളം അറബികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഭൂപ്രകൃതി  ആയതിനാല്‍ അറബ് നാട്ടില്‍ നിന്ന് ധാരാളം വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കാനും സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ നല്‍കുവാനും നല്ലൊരു ദ്വിഭാഷി അത്യാവശ്യമാണ്. ആ രീതിയില്‍ അറബി ഭാഷ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഈ മേഖലയിലെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.


വന്‍കിട ഹോട്ടലുകളില്‍ റിസപ്ഷനിസ്റ്റുകള്‍ എന്ന നിലയില്‍ അറബി ഭാഷ അറിയുന്നവര്‍ക്ക് ഏറെ സാധ്യതകളുണ്ട്.

Feedback
  • Friday Sep 19, 2025
  • Rabia al-Awwal 26 1447