Skip to main content

നിഫാഖ്

നിഫാഖ് എന്നതിന്റെ ഭാഷാര്‍ഥം ദ്വിമുഖത, കാപട്യം തുടങ്ങിയവയാണ്. വിശ്വാസ നിഷേധത്തെ മറച്ചു വെച്ചു കൊണ്ട് വിശ്വാസിയുടെ കപട മുഖമണിയുന്നതിനാണ് സാങ്കേതികാര്‍ഥത്തില്‍ നിഫാഖ് എന്നു പറയുന്നത്. ഇതിന് വിശ്വാസത്തിലെ നിഫാഖ് എന്നും പറയുന്നു. വിശ്വാസിയായിരിക്കെ കപടവിശ്വാസിയുടെ പ്രവര്‍ത്തനങ്ങളനുഷ്ഠിക്കുന്നതിനും സാങ്കേതികാര്‍ ഥത്തില്‍ നിഫാഖ് എന്ന് ഉപയോഗിക്കാറുണ്ട്. ഇതിന് പ്രവര്‍ത്തനത്തിലെ നിഫാഖ് എന്നും പേര്‍ വിളിക്കപ്പെടുന്നു. വിശ്വസിച്ചാല്‍ ചതിക്കുക, സംസാരിച്ചാല്‍ കളവ് പറയുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക, തമ്മില്‍ തെറ്റിയാല്‍ ചീത്ത വിളിക്കുക തുടങ്ങിയവ പ്രവര്‍ത്തനത്തിലെ നിഫാഖിന് ഉദാഹരണമാണ്.

Feedback