Skip to main content

ഇസ്‌ലാമും രാഷ്ട്രീയ പ്രസ്ഥാനങ്ങളും

ഇസ്‌ലാമിന് രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. ഒരു വിശ്വാസിയുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന എല്ലാ മേഖലകളിലും മതത്തിന് പൊതുവായ നിര്‍ദേശങ്ങളും ചില മേഖലകളില്‍ പ്രത്യേക നിര്‍ദേശങ്ങളുമുണ്ട്. പൊതുവായ നിര്‍ദേശമുള്ള മേഖല എന്ന നിലയിലാണ് രാഷ്ട്രീയത്തോടുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാട് രൂപീകരിക്കപ്പെടുന്നത്. 'രാഷ്ട്രീയ ഇസ്‌ലാം' എന്ന വിവക്ഷയില്‍ വരുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്. അങ്ങനെ ഇസ്‌ലാമിനെ തരംതിരിക്കുന്നത് വൈജ്ഞാനികമായി നീതികരിക്കാനാവാത്തതാണ്. ഇസ്‌ലാമിക മൂല്യങ്ങള്‍ ബലികഴിക്കാന്‍ ഇടയാകുന്ന ഒരു സാഹചര്യത്തോടും സമരസപ്പെടുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. മറ്റു വഴികളൊന്നുമില്ലാത്ത നിര്‍ബന്ധിത സാഹചര്യങ്ങളിലൊഴികെ. രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള ഇസ്‌ലാമിന്റെ നിലപാട്; അവയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്നുതന്നെയാണ്. അതോടൊപ്പം, വിശ്വാസപരവും ആരാധനാ ബന്ധിതവുമായ ഇസ്‌ലാമിക ജീവിതത്തിന് അത്തരം പ്രസ്ഥാനങ്ങള്‍ തടസ്സം നില്‍ക്കുന്ന സാഹചര്യമില്ലെന്ന് ഉറപ്പുവരുത്തണം. വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുന്ന സാഹചര്യത്തില്‍ ഒരു വിശ്വാസിയുടെ കഴിവും അറിവും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുന്നതില്‍ തെറ്റില്ല. ബഹുസ്വര സമൂഹത്തില്‍ അത് വിശ്വാസിയെ സംബന്ധിച്ചേടത്തോളം അത്യന്താപേക്ഷിതവുമാണ്. 

Feedback