Skip to main content

ആലു ഇംറാന്‍

അധ്യായം : മൂന്ന്
ജുസ്അ്: മൂന്ന്, നാല്
അവതരണം : മദനിയ്യ
വചനങ്ങള്‍: 200
വാക്കുകള്‍: 3503
അക്ഷരങ്ങള്‍: 14605
സൂറത്തുല്‍ അന്‍ഫാലിനു ശേഷം അവതീര്‍ണമായത്.

പേരും അര്‍ഥവും

1.    ആലുഇംറാന്‍: ഇംറാന്‍ കുടുംബത്തെ കുറിച്ച പരാമര്‍ശമാണ് ആലുഇംറാന്‍ (ഇംറാന്‍ കുടുംബം) എന്ന പേരിനു കാരണം. 
2.    സഹ്‌റാവാനി 1 
3.    അല്‍ അമാന്‍ 2
4.    അല്‍ മുഅയ്യന
5.    അല്‍ കന്‍സ്
6.    അല്‍ മുജാദല
7.    അല്‍ ഇസ്തിഗ്ഫാര്‍
8.    ത്വീബ

പ്രധാന വിഷയങ്ങള്‍

1.    അല്ലാഹുവിന്റെ ഏകത്വം
2.    പ്രവാചകത്വം
3.    ഖുര്‍ആന്റെ സത്യസന്ധത
4.    ഹജ്ജ്
5.    പലിശ
6.    സകാത്ത്
7.    ഉഹ്ദ്
8.    ബദ്ര്‍
9.    കപടവിശ്വാസികളുടെ സ്വഭാവം
10.    ആകാശ ഭൂമിയുടെ സൃഷ്ടിപ്പ്
11.    ഈസാ നബിയുടെ ചരിത്രം
12.    മറിയം ബീവിയുടെ ചരിത്രം
13.    സകരിയ്യാ നബിയുടെ ചരിത്രം

പ്രത്യേകതകള്‍

1.    ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ പരിശുദ്ധ ഖുര്‍ആനും അതനുസരിച്ച് പ്രവര്‍ത്തിച്ചവരും ഹാജറാക്കപ്പെടും. സൂറത്തുല്‍ ബഖറയും ആലുഇംറാനും ആയിരിക്കും അതില്‍ മുന്നില്‍ ഉണ്ടാവുക.3

അവതരണ പശ്ചാത്തലം

1.    നജ്‌റാനികളായ ക്രിസ്തീയ നിവേദക സംഘം നബി(സ്വ)യുടെ അടുക്കല്‍ വന്ന സംഭവത്തെത്തുടര്‍ന്നാണ് ഈ അധ്യായത്തിലെ ആദ്യത്തെ 83 വചനങ്ങള്‍ അവതരിച്ചത്.4

 

References

1 സ്വഹീഹു മുസ്‌ലിം, വാള്യം ഒന്ന്, പേജ് 553, ഹദീസ്: 804.
2 അല്‍ ബഹ്‌റുല്‍ മുഹീത്വ്, അബൂ ഹിബ്ബാന്‍, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ബെയ്‌റൂത്, ഒന്നാം പതിപ്പ് 1993, വാള്യം രണ്ട്, പേജ് 389.
3 സ്വഹീഹു മുസ്‌ലിം, വാള്യം ഒന്ന്, പേജ് 554, ഹദീസ്: 805.
4 തഫ്‌സീറുല്‍ ഖുര്‍ആനില്‍ അദ്വീം, ഇബ്നു കസീര്‍, ദാറു ഇബ്നുല്‍ ജൗസി, ഒന്നാം പതിപ്പ് 2009, വാള്യം രണ്ട്, പേജ് 309.
 

Feedback
  • Sunday Nov 2, 2025
  • Jumada al-Ula 11 1447