Skip to main content

തഫ്‌സീറുകള്‍ വിവിധ കാലഘട്ടങ്ങളില്‍ (4)

ശുദ്ധമായ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ഇതര ഭാഷക്കാര്‍ക്ക് ആശയഗ്രഹണത്തിനായി വിവര്‍ത്തനം ചെയ്യപ്പെടേണ്ടതുണ്ട്. എന്നാല്‍ അറബി മാതൃഭാഷയായിട്ടുള്ളവര്‍ക്ക് വിവര്‍ത്തനത്തിന്റെ ആവശ്യവുമില്ല. വിവര്‍ത്തനമല്ല തഫ്‌സീര്‍ എന്നു പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും അധ്യായങ്ങളുമൊക്കെ വിശദീകരിച്ചു തന്ന നബിവചനങ്ങളും ആയത്തുകള്‍ ഇറങ്ങിയ പശ്ചാത്തലങ്ങളുമെല്ലാം ഉള്‍കൊള്ളിച്ചു കൊണ്ട് അനുവാചകര്‍ക്ക് ആശയവ്യക്തത നല്കുന്ന വിവരണമാണ് തഫ്‌സീര്‍. വ്യാഖ്യാനങ്ങള്‍ എന്ന് മലയാളത്തില്‍ വ്യവഹരിക്കപ്പെടുന്നു.

നബി(സ്വ)യുടെ കാലത്ത് സ്വഹാബികള്‍ നബിയില്‍ നിന്ന് നേരിട്ട് സ്വാംശീകരിച്ചത് മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുത്തു. ആ രണ്ടു തലമുറയിലും ലിഖിതമായ തഫ്‌സീര്‍ ഇല്ല. അതിനടുത്ത തലമുറ മുതല്‍ക്കാണ് ലിഖിതമായ ഖുര്‍ആന്‍ വിശദീകരണങ്ങള്‍ ഉടലെടുക്കുന്നത്. പിന്നീട് 'തഫ്‌സീറുല്‍ ഖുര്‍ആന്‍' എന്നത് ഒരു വലിയ വിജ്ഞാന ശാഖയായി മാറി. ഓരോ കാലഘട്ടത്തിലും വിരചിതമായ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ കാലത്തിന്റെ പ്രതിഫലനം കാണാവുന്നതാണ്. ആധുനിക കാലഘട്ടത്തിലും മികച്ച തഫ്‌സീറുകള്‍ ഉണ്ടായിട്ടുണ്ട്. ഏതാണ്ട് ലോകത്തിലെ എല്ലാ ഭാഷകളിലും തഫ്‌സീറുകള്‍ ഉണ്ടായിട്ടുണ്ട്.

Feedback
  • Wednesday Sep 17, 2025
  • Rabia al-Awwal 24 1447