Skip to main content

താബിഉകള്‍ (26)

അന്ത്യപ്രവാചകനായ മുഹമ്മദ് നബിയിലൂടെ ദൈവിക മതമായ ഇസ്‌ലാമിന്റെ പൂര്‍ണത അല്ലാഹു നിര്‍വ്വഹിച്ചു. പൂര്‍ണതയ്ക്കു ശേഷം ഇസ്‌ലാമിലെ പ്രഥമ സമൂഹം നബിയുടെ അനുചരന്മാരായിരുന്നു (സ്വഹാബിമാര്‍). നബിയില്‍ നിന്ന് നേരിട്ട് ഇസ്‌ലാം സ്വീകരിച്ച് നബിയോടൊത്ത് ജീവിച്ചവരാണ് സ്വഹാബിമാര്‍.


നബി(സ്വ)യുടെ വിയോഗാനന്തരം സ്വഹാബിമാരില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച അടുത്ത തലമുറ താബിഉകള്‍ എന്നാണറിയപ്പെടുന്നത്. താബിഅ് എന്നാല്‍ പിന്തുടര്‍ന്നവന്‍ എന്നാണര്‍ത്ഥം. നബിചര്യ പില്‍ക്കാലക്കാര്‍ക്ക് കൈമാറുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു കണ്ണിയാണ് താബിഉകള്‍. പ്രസിദ്ധരായ നിരവധി മഹാന്മാര്‍ താബിഉകളില്‍ ഉണ്ടായിട്ടുണ്ട്. 


സ്വഹാബിമാരുടെ കാലശേഷം താബിഉകളില്‍ നിന്ന് ഇസ്‌ലാം പഠിച്ചുമനസ്സിലാക്കിയ അടുത്ത തലമുറയെ താബിഉത്താബിഉകള്‍ എന്ന് പറഞ്ഞുവരുന്നു. ഉത്തമ തലമുറകള്‍ എന്ന് നബി(സ്വ) വിശേഷിപ്പിച്ച മൂന്നു തലമുറകള്‍ സ്വഹാബികള്‍, താബിഉകള്‍, താബിഉത്താബിഉകള്‍ എന്നിവരാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Feedback