Skip to main content

കേരളത്തിലെ സ്വാതന്ത്ര്യസമര പോരാളികള്‍ (1)

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന ഇന്ത്യാമഹാരാജ്യം ഒരു നൂറ്റാണ്ടോളം (1857-1947) നീണ്ടുനിന്ന സമരപരമ്പരകളുടെ ഫലമായിട്ടാണ് സ്വാതന്ത്ര്യം നേടിയത്. ബഹുസ്വരത മുഖമുദ്രയായ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായിട്ടാണ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയത്. ഓരോ പ്രദേശത്തും അവിടത്തെ സാഹചര്യങ്ങള്‍ക്കും ജനതതിയുടെ ഗതിവിഗതികള്‍ക്കുമനുസരിച്ച് സ്വാതന്ത്ര്യസമരത്തിന്റെ രീതികള്‍ക്ക് മാറ്റമുണ്ടായി എന്നുവരാം. ഇന്ത്യയിലെ പ്രബല മതന്യൂനപക്ഷമായ മുസ്‌ലിംകള്‍ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൈമെയ് മറന്ന് പ്രവര്‍ത്തിച്ചവരാണ്. ഇതരസമുദായങ്ങളോട് തോളോടു തോള്‍ ചേര്‍ന്ന് അവര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി.

രാജ്യത്ത് പൊതുവിലും കേരളത്തില്‍ പ്രത്യേകിച്ചും ഇതായിരുന്നു അവസ്ഥ. കേരളത്തിലെ മുസ്‌ലിംകള്‍ 'ഖിലാഫത്ത്' പ്രസ്ഥാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ബ്രിട്ടീഷുകാരുടെ ഖിലാഫത്ത് വിരുദ്ധ നയങ്ങള്‍ രൂക്ഷമായതിനാല്‍ മുസ്‌ലിംകളുടെ പ്രതികരണവും ശക്തമായി. മഹാത്മാ ഗാന്ധിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ഖിലാഫത്ത് പ്രസ്ഥാനവും ഒത്തൊരുമിച്ച് വൈദേശിക മേല്‍ക്കോയ്മക്കെതിരെ അണിനിന്നു. മുസ്‌ലിം ലീഗിലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം നേതാക്കള്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

സ്വാതന്ത്ര്യസമര പോരാളികളിൽ ചിലരെ താഴെ വായിക്കാം 

അത്തന്‍ കുരിക്കള്‍

ആലി മുസ്‌ലിയാര്‍

ഇ.മൊയ്തു മൗലവി

ഉണ്ണിമൂസ്സ മൂപ്പന്‍

ഉപ്പി സാഹിബ്

ഓടായപ്പുറത്ത് ചേക്കുട്ടി സാഹിബ്

കരിമാടത്ത് മമ്മദാജി എന്ന ഖിലാഫത്തുപ്പാപ്പ

കെ.വി. അഹമ്മദ് കോയ (അവ്വ)

കെ.സി. കോമുക്കുട്ടി മൗലവി

കളത്തിങ്ങല്‍ വടക്കേ വീട്ടില്‍ മുഹമ്മദ്

കട്ടിലശ്ശേരി മുഹമ്മദ് മൗലവി

മലയം കുളത്തേല്‍ മരക്കാര്‍ മുസ്‌ലിയാര്‍

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്

വെളിയങ്കോട് ഉമര്‍ ഖാദി

വക്കം അബ്ദുല്‍ ഖാദര്‍

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

വക്കം അബ്ദുല്‍ ഖാദര്‍

ടിപ്പുസുല്‍ത്താന്‍

എം അബ്ദുല്ലക്കുട്ടി മൗലവി

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍

Feedback