Skip to main content
iman

ഈമാൻ

ഇസ്‌ലാമിന്‍റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്‍റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്‍റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ പഠിപ്പിക്കപ്പെട്ടത്.  'വിശ്വാസം'  എന്നതിന്  ഈമാന്‍ എന്ന സംജ്ഞയാണ് അറബിയില്‍ ഉപയോഗിക്കപ്പെടുന്നത്.

മതങ്ങളുടെ അടിത്തറ വിശ്വാസമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും ഇങ്ങനെത്തന്നെയാണ്. അല്ലാഹു, മലക്കുകള്‍, പ്രവാചകന്മാര്‍, വേദഗ്രന്ഥങ്ങള്‍, പരലോകം, വിധി വിശ്വാസം തുടങ്ങി ഈമാന്‍ കാര്യങ്ങളുടെ വിശദാംശങ്ങള്‍ തുടര്‍ന്നു വരുന്ന 400 ലധികം ശീര്‍ഷകങ്ങളില്‍ വായിക്കാം

Feedback