Skip to main content
vanitha 7

വനിത

പുരുഷനും സ്ത്രീയും ചേര്‍ന്നതാണ് മനുഷ്യസമൂഹം. സമൂഹത്തിന്റെ പകുതി സ്ത്രീകളാണെ ന്നര്‍ഥം. പുരുഷന്റെയും സ്ത്രീയുടെയും പ്രകൃതം വ്യത്യസ്തമാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ വ്യക്തിത്വമുണ്ടുതാനും. സമൂഹത്തില്‍ ഇരുവിഭാഗവും നിര്‍വഹിക്കേണ്ട ദൗത്യവും വ്യത്യസ്തമാണ്. എന്നാല്‍ സ്ത്രീയും പുരുഷനും വിരുദ്ധമുഖങ്ങളല്ല; സമൂഹത്തിന്റെ അനുപൂരകഘടകങ്ങളാണ്.

ഈ പ്രകൃതി യാഥാര്‍ഥ്യം കണക്കിലെടുത്തുകൊണ്ടാണ് സ്ത്രീ-പുരുഷ സ്വത്വങ്ങള്‍ക്കും ധര്‍മങ്ങള്‍ക്കും ഇസ്‌ലാം ദിശ നിര്‍ണയിക്കുന്നത്. വികൃതമായ പുരുഷ മേധാവിത്വത്താല്‍ കീഴ്‌പ്പെടുത്തപ്പെടുകയും വ്യക്തിത്വം അര്‍ഹമായ രീതിയില്‍ അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന ദുരവസ്ഥ ചരിത്രത്തിലുടനീളം സ്ത്രീസമൂഹം അനുഭവിച്ചതായി കാണാവുന്നതാണ്. 

വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നല്കുന്ന ഉപദേശം ഇങ്ങനെയാണ്: ''മനുഷ്യരേ, നിങ്ങളെ ഒരാത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍''(4:1).

Feedback