Skip to main content
life

ജീവിതം

മതമെന്നത് കേവലം ചില തത്ത്വങ്ങളോ മൂല്യങ്ങള്‍ നിറഞ്ഞ ആദര്‍ശമോ അല്ല. അത് മനുഷ്യന്റെ ജീവിതമാണ്. ഇതാണ് ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാട്. വ്യക്തിവിശുദ്ധിയില്‍ നിന്നു തുടങ്ങി ലോകത്തിന് മാതൃകായാകുന്ന ഉത്തമസമൂഹത്തിന്റെ നിലനില്പു വരെ മതകാര്യങ്ങളിലുണ്ട്. വ്യക്തി തൊട്ട് അന്താരാഷ്ട്ര ബന്ധങ്ങള്‍ വരെ ഇസ്‌ലാമിക ജീവിതത്തില്‍ പ്രസക്തമായ വിഷയങ്ങളാണ്. വിശ്വാസം, അനുഷ്ഠാനം, ഇടപാടുകള്‍, ബന്ധങ്ങള്‍, സാംസ്‌കാര മര്യാദകള്‍ തുടങ്ങി ഓരോ വിഷയവും വിശദമായി, എന്നാല്‍ സംഗ്രഹിച്ചു കൊണ്ട് പ്രദിപാദിക്കപ്പെട്ടു കഴിഞ്ഞു. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, സമ്പത്ത് തുടങ്ങിയ അവയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത കുറച്ചു കാര്യങ്ങള്‍ കൂടി 'ജീവിതം' എന്ന ശീര്‍ഷകത്തില്‍ പ്രതിപാദിക്കുകയാണ്.

ഇസ്‌ലാം അംഗീകരിച്ചു കൊണ്ട് ജീവിതം നയിക്കുന്ന വ്യക്തികള്‍ നിയന്ത്രിത സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്. ജീവിതത്തിന്റെ ഏതു മേഖലയിലും മത നിര്‍ദേശങ്ങളുണ്ട്. അവ പാലിക്കപ്പെടുമ്പോഴാണ് 'മുസ്‌ലിം സമൂഹം' ഉണ്ടാവുന്നത്. മുസ്‌ലിംകള്‍ എന്നത് ഒരു ജാതിയോ സമുദായമോ അല്ല. പ്രത്യേകിച്ച് നിരോധമോ നിയന്ത്രണമോ നിശ്ചയിച്ചിട്ടില്ലാത്ത സംഗതികളില്‍ വ്യക്തികള്‍ പൂര്‍ണ സ്വതന്ത്രരാണ്.

Feedback
  • Thursday Feb 6, 2025
  • Shaban 7 1446