Skip to main content

സൈതൂന്‍ ഇന്‍റര്‍നാഷണല്‍ ഗേള്‍സ് ക്യാമ്പസ്

 നൂതന സംവിധാനങ്ങളോടെ പെണ്‍കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള റസിഡന്‍ഷ്യല്‍ ക്യാമ്പസാണ് കോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന സൈതൂന്‍ ഇന്റര്‍നാഷണല്‍ ഗേള്‍സ് ക്യാമ്പസ്. മത ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് സൈതൂന്‍ മുന്നോട്ടുവെക്കുന്നത്. 2017 ലാണ് സൈതൂന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

Zaitun

സൈതൂന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഡിഗ്രി കോളെജ്, വിര്‍ച്ച്വല്‍ ഇസ്‌ലാമിക് കോഴ്‌സ്, എന്‍ട്രന്‍സ് അക്കാദമി എന്നിവയാണ് സൈതൂനിലെ കോഴ്‌സുകള്‍. നീറ്റ്, ജെ.ഇ.ഇ കോച്ചിങ് തുടങ്ങിയവയും ഇവിടെ ഒരുക്കിയിരിക്കുന്നു. വിദ്യാഭ്യാസപരമായി മികവ് പുലര്‍ത്താനും ജീവിത യാത്രയില്‍ അവരെ നയിക്കുന്ന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും പെണ്‍കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സൈത്തൂണ്‍ കാമ്പസിന്റെ ലക്ഷ്യം.  
 

വിലാസം:
കോട്ടക്കല്‍, 
പാങ്ങ് ചേണ്ടി, മലപ്പുറം,
പിന്‍:679338
ഫോണ്‍: 04942612112, 7510228881
വെബ്സൈറ്റ്: www.zaitoonigs.com
ഇമെയില്‍: zaitooncampus@gmail.com

 

Feedback
  • Saturday Jan 31, 2026
  • Shaban 12 1447