Skip to main content

ദാറുന്നജാത്ത് അറബിക് കോളേജ്, കരുവാരക്കുണ്ട്

വിദ്യാഭ്യാസ-സാമൂഹിക-മതരംഗങ്ങളില്‍ വളരെ പിന്നാക്കമായിരുന്നു കിഴക്കനേറനാടന്‍ ഗ്രാമങ്ങള്‍.ഇവരെ ഉയര്‍ത്തിക്കൊണ്ടുവരാനും ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസപരമായി അരികുവത്കരിക്കപ്പെട്ടവര്‍ക്ക് മികച്ച വിദ്യാഭ്യാസവും ജീവിത സാധ്യതകളും ലഭ്യമാക്കാനും വേണ്ടി 1986 ല്‍ കെ.ടി മാനു മുസ്ലിയാരുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ കരുവാരക്കൂണ്ട് പ്രദേശത്ത് ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ദാറുന്നജാത്ത് അറബിക് കോളേജ്, കരുവാരക്കുണ്ട് (കെ.ടി.എം കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്). 1955 ലാണ് കോളേജിന് എയ്ഡഡ് അംഗീകാരം ലഭിക്കുന്നത്. അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.എ അഫ്ദലുല്‍ ഉലമ, ബി.കോ ഇസ്‌ലാമിക് ഫിനാന്‍സ്, എം.എ അറബിക് എന്നീ കോഴ്സുകളാണ് ഇവിടെയുള്ളത്. സമസ്തയുടെ കീഴിലുള്ള രണ്ട് എയ്ഡഡ് അറബിക് കോളെജുകളില്‍ ഒന്നാണിത്. 

കോളേജ് സ്ഥാപകനായ കെ.ടി മാനു മുസ്ലിയാര്‍ ഇവിടെ ദീര്‍ഘകാലം അധ്യാപകനായിരുന്നു.

വിലാസം:
ദാറുന്നജാത്ത് അറബിക് കോളേജ്, 
കരുവാരക്കുണ്ട്, മലപ്പുറം. പിന്‍:676523
ഫോണ്‍: 04931280096
ഇ-മെയില്‍: ktmcollegekvk@gmail.com
വെബ്സൈറ്റ്: www.ktmcollege.in
 

Feedback
  • Sunday Feb 1, 2026
  • Shaban 13 1447