Skip to main content

അന്‍സാര്‍ അറബിക് കോളേജ്, വളവന്നൂര്‍

വളവന്നൂര്‍ അന്‍സ്വാറുള്ള സംഘത്തിനു കീഴിലുള്ള അറബിക് കോളേജാണ് അന്‍സാര്‍ അറബിക് കോളേജ്. മലപ്പുറം ജില്ലയിലെ തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയുടെ പകുതിയോളം വരുന്ന പ്രദേശത്തെ ഏക എയ്ഡഡ് അറബിക് കോളേജാണ് അന്‍സാര്‍. അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.കോം വിത്ത് ഇസ്‌ലാമിക് ഫിനാന്‍സ്, ബി.എ അഫ്ദലുല്‍ ഉലമ, എം.എ അറബിക് തുടങ്ങിയ കോഴ്സുകളാണ് കോളെജിലുള്ളത്. ഇന്‍ഫര്‍മേഷന്‍ ടെക്നൊളജി രംഗത്ത് വിദ്യാര്‍ഥികളെ നിപുണരാക്കാനുതകുന്ന വിശാലമായ കമ്പ്യൂട്ടര്‍ ലാബ്, ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനുള്ള ഓഡിയോ വിഷ്വല്‍ ഹാള്‍, പി.എസ്.സി പരീക്ഷകള്‍ക്ക് കുട്ടികളെ സജ്ജരാക്കാനുതകുന്ന പ്രത്യേക പരിശീലനം, വിദ്യാര്‍ഥികളുടെ രചനാത്മകമായ കഴിവുകള്‍ വികസിപ്പിക്കുവാനുള്ള റൈറ്റേഴ്സ് ക്ലബ്ബ് & സ്പീക്കേഴ്സ് ഫോറം എന്നിവ കോളെജിന്‍റെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങളില്‍ പെട്ടതാണ്. 

2009 ല്‍ കോളേജിന് യു.ജി.സിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അറബിക് കോളെജിനു പുറമെ അന്‍സ്വാര്‍ ഇഗ്ലീഷ് മീഡിയം സ്കൂള്‍, ദാറുല്‍ അന്‍സ്വാര്‍ അഗതി മന്ദിരം, മദ്റസത്തുല്‍ അന്‍സാര്‍ എന്നിവയും ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നു.

വിലാസം:
അന്‍സാര്‍ അറബിക് കോളേജ്, വളവന്നൂര്‍
കടുങ്ങാത്തുക്കുണ്ട്, മലപ്പുറം
പിന്‍:676551
ഫോണ്‍: 04942547037
ഇ-മെയില്‍: principalaac@gmail.com
വെബ്സൈറ്റ്: http://ansararabiccollege.com
 

Feedback
  • Tuesday Sep 16, 2025
  • Rabia al-Awwal 23 1447