Skip to main content

ശൈഖ് മുഹമ്മദ് കാരക്കുന്ന്

ജമാഅത്തെ ഇസ്‌ലാമിയുടെ ഏറ്റവും പ്രമുഖ ഗ്രന്ഥകാരനും പ്രാസംഗികനും നേതാവുമാണ് ശൈഖ് മുഹമ്മദ് കാരക്കുന്ന്. ജമാഅത്തെ ഇസ്‌ലാമിയുടെ സൈദ്ധാന്തികനും പൊതുമുഖവും ആയ ശൈഖ് അറുപതില്‍ പരം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.

പുലത്ത്  മുഹമ്മദ് ഹാജിയുടെയും ആമിനയുടേയും മകനായി 1950 ജൂലൈ 15 ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള കാരക്കുന്നിലാണ് ഇദ്ദേഹത്തിന്റെ ജനനം. കാരക്കുന്ന് എ.യു.പി. സ്‌കൂളില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം മഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസവും നേടി. തുടര്‍ന്ന് ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് അഫ്ദലുല്‍ ഉലമ നേടിയ അദ്ദേഹം കോഴിക്കോട് എല്‍.ടി.ടി. സെന്ററില്‍ നിന്ന് അറബി ഭാഷാ പരിശീലന കോഴ്‌സും പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൊറയൂര്‍ വി.എച്ച്.എം. ഹൈസ്‌കൂളില്‍, എടവണ്ണ ഇസ്വ്‌ലാഹി ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവമനുഷ്ഠിച്ചു.

ജമാഅത്തെ ഇസ്‌ലാമിയുടെ വിവിധ സ്ഥാപനങ്ങള്‍ അലങ്കരിച്ച അദ്ദേഹം ദീര്‍ഘകാലം ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസി (ഐ പി എച്ച്)ന്റെ ഡയറക്ടറായിരുന്നു. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭയിലും കേരളാ കൂടിയാലോചന സമിതിയിലും അംഗമായ ശൈഖ് നിരവധി പ്രവര്‍ത്തനങ്ങളില്‍ ജമാഅത്തിന് വേണ്ടി മുന്നിട്ടിറങ്ങുകയും ജമാഅത്തിന്റെ ആശയങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വവരിക്കുകയും ചെയ്തിട്ടുണ്ട്. കേരള അസിസ്റ്റന്റ് അമീറും ഡയലോഗ് സെന്റര്‍ കേരളയുടെ ഡയറക്ടറുമായി ശൈഖ് മുഹമ്മദ് കാരക്കുന്ന് ഏറ്റവും മികച്ച രചനക്കുള്ള അഞ്ച് അവാര്‍ഡുകളും നേടിയിട്ടുണ്ട്.
 

Feedback