Skip to main content

ആളുകളുടെ എണ്ണം

ഒരു പ്രദേശത്തുള്ളവര്‍ വെള്ളിയാഴ്ച ഒരിടത്ത് സമ്മേളിച്ച് ജുമുഅ നിര്‍വഹിക്കണം. അതിന് ഇത്രപേര്‍ വേണമെന്ന് നബി(സ്വ) നിര്‍ണയിച്ചിട്ടില്ല. ഒരു സമൂഹത്തില്‍ ജുമുഅ നിര്‍വഹിക്കപ്പെടണം.

നബി(സ്വ) പറഞ്ഞു: ''ഒരു സമൂഹത്തിലെ എല്ലാ മുസ്‌ലിംകള്‍ക്കും ജുമുഅ നിര്‍ബന്ധമാകുന്നു.'' ആളുകളുടെ എണ്ണം പരിഗണിക്കാതെ എത്ര പേരുണ്ടായാലും ജുമുഅ നിര്‍വഹിക്കുകയാണ് പ്രവാചകചര്യ.

എന്നാല്‍ ഇമാം ശാഫിഈ തന്റെ ഒരഭിപ്രായത്തില്‍ നാല്പത് പേരുണ്ടായിരിക്കണം എന്ന് നിബന്ധന വെച്ചി ട്ടുണ്ട്. ഹമ്പലികളും ഇതേ അഭിപ്രായക്കാരാണ്. മാലിക്കികളുടെ അഭിപ്രായത്തില്‍ പന്ത്രണ്ടു പേരുണ്ടായാല്‍ മതി. ജുമുഅ നമസ്‌കാരം സാധുവാകാന്‍ ചുരുങ്ങിയത് ഇമാമിനെ കൂടാതെ മൂന്നുപേര്‍ ഉണ്ടായാല്‍ മതിയെന്നാണ് ഹനഫികളുടെ അഭിപ്രായം. രണ്ടുപേര്‍ മാത്രം മതിയെന്ന് ഇമാം അബൂസൗര്‍ അഭിപ്രായപ്പെടുന്നു.

Feedback