Skip to main content

സങ്കി ഭരണകൂടം (3)

സല്‍ജുക്കികളുടെ മൗസൂലിലെ ഗവര്‍ണറായിരുന്ന ഇമാമുദ്ദീന്‍ സങ്കി ക്രി. 1127 (ക്രി. 521)ല്‍ സ്ഥാപിച്ച ഭരണകൂടമാണിത് (ക്രി. 1127- 1250). സല്‍ജൂക് ഭരണം ദുര്‍ബലമായതോടെ അലപ്പോ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയ ശേഷമാണ് സങ്കി ഗവര്‍ണര്‍ പദവിയില്‍ നിന്ന് അമീര്‍ സ്ഥാനത്തെത്തിയത്. 123 വര്‍ഷക്കാലം പലയിടങ്ങളിലായി സങ്കി ഭരണം നിലനിന്നെങ്കിലും ഇമാമുദ്ദീന്‍ സങ്കിയും (ക്രി. 1127- 1146) മകന്‍ നൂറുദ്ദീന്‍ സങ്കിയും (ക്രി. 1146-1174) മാത്രമാണ് പ്രസിദ്ധരായ ഭരണാധികാരികളായത്. മഹ്മൂദ് അല്‍ മലിക് ദ്വാഹിറിന്റെ (ക്രി. 1250) ഭരണത്തോടെ സങ്കി ഭരണത്തിന് അന്ത്യമാവുകയും ചെയ്തു.
 

Feedback