Skip to main content

ഖുലഫാഉര്‍റാശിദൂന്‍ (4)

മുഹമ്മദ് നബി(സ്വ) അന്ത്യപ്രവാചകനാണ്. അദ്ദേഹത്തിനുശേഷം ലോകാവസാനം വരെ ഒരു ദൈവദൂതനും വരില്ല. വ്യക്തി-കുടുംബ-സമൂഹജീവിതത്തിലെ സകല തലങ്ങളിലും മുഹമ്മദ് നബി(സ്വ) മാതൃക കാണിച്ചുതന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുചരന്‍മാര്‍-സ്വഹാബികള്‍-ഉത്തമ സമൂഹമായിരുന്നു. മുഹമ്മദ് നബി(സ്വ) ഭരണാധികാരി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗാനന്തരം പ്രവാചകത്വം നിലച്ചു. എന്നാല്‍ മതപ്രബോധനം ഓരോ വ്യക്തിയുടേയും പ്രത്യേകിച്ച് പണ്ഡിതന്‍മാരുടെ ബാധ്യതയായിത്തീര്‍ന്നു. പ്രവാചകനു ശേഷം സമൂഹനേതൃത്വം ഏല്‍പ്പിക്കപ്പെട്ടവര്‍ ഖലീഫമാര്‍ എന്നറിയപ്പെടുന്നു. 

ഖലീഫ എന്നാല്‍ പിന്‍ഗാമി എന്നാണര്‍ഥം. മുഹമ്മദ് നബിക്ക് ശേഷം രാജ്യം ഭരിക്കുവാനും സമൂഹത്തിന് നേതൃത്വം നല്‍കുവാനും ചുമതലയേറ്റ പിന്‍ഗാമികള്‍ എന്ന നിലയില്‍ ഖലീഫമാര്‍ 'ഭരണാധികാരി' എന്ന അര്‍ഥത്തിലും വ്യവഹരിക്കപ്പെട്ടു. നബി(സ്വ)ക്ക് ശേഷം നേതൃത്വത്തില്‍ വന്ന നാല് ഖലീഫമാര്‍ 'അല്‍ ഖുലഫാഉര്‍റാശിദൂന്‍' എന്നാണറിയപ്പെടുന്നത്. അവര്‍ യഥാക്രമം അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) എന്നിവരാണ്. ഖലീഫമാരുടെ ആസ്ഥാനം മദീനയായിരുന്നു. അലി(റ), തന്റെ തലസ്ഥാനം കൂഫയിലേക്ക് മാറ്റുന്നതുവരെ അത് തുടര്‍ന്നു. ഖലീഫമാരെ 'അമീറുല്‍ മുഅ്മിനീന്‍' എന്നായിരുന്നു ജനങ്ങള്‍ അഭിസംബോധന ചെയ്തിരുന്നത്.

Feedback