Skip to main content

ഡോ: യൂസുഫുല്‍ ഖറദാവി (2)

വര്‍ത്തമാന ലോകത്ത് തലയെടുപ്പുള്ള മുസ്‌ലിം പണ്ഡിതന്‍മാരില്‍ പ്രമുഖനാണ് ഡോ: യൂസുഫുല്‍ ഖറദാവി. ഈജിപ്ഷ്യന്‍ പണ്ഡിതനായ ഈ 93 കാരന്‍ ഇപ്പോള്‍ ഖത്തറിലാണ് താമസിക്കുന്നത്. രാഷ്ട്രീയമായ അഭിപ്രായത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ചിന്താഗതിയുള്ള ഖറദാവി അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭയുടെ അധ്യക്ഷനാണ്. 2004ല്‍ കിംഗ് ഫൈസല്‍ അവാര്‍ഡു ലഭിച്ചു. യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി എന്നാണ് മുഴുവന്‍ പേര്. ഒട്ടേറെ വിദ്യാഭ്യാസ പരിഷ്‌കരണ സമിതികളില്‍ അംഗമായിരുന്നു ഖറദാവി. നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഫിഖ്ഹുസ്സകാത്ത് (സകാത്തിന്റെ കര്‍മശാസ്ത്രം) എന്ന ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ അനേകം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിശ്വാസവും ജീവിതവും, മതതീവ്രവാദം, വിധിവിലക്കുകള്‍ എന്നിവ  അവയില്‍പ്പെട്ടതാണ്. വിവിധ വിഷയങ്ങളില്‍ ഡോ: ഖറദാവി നല്കിയ ഫത്‌വാകള്‍ വര്‍ത്തമാന ലോകത്ത് ചിന്താവിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. രണ്ടു ഭാഗമായി അദ്ദേഹത്തിന്റെ ഫത്‌വാകള്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ജനനം 1926 സെപ്തംബര്‍ 9.

ഡോ: യൂസുഫുല്‍ ഖറദാവി നല്കിയ ഏതാനും ഫത്‌വാകള്‍ ഇവിടെ എടുത്തു ചേര്‍ക്കുന്നു.

Feedback