Skip to main content

സ്വഹീഹു മുസ്‌ലിമിന്റെ പ്രത്യേകതകള്‍

ഹദീസ് ഗ്രന്ഥങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്വഹീഹു മുസ്‌ലിമിനുള്ളത്. ഇമാം നവവി എഴുതുന്നു: 'സ്വഹീഹു മുസ്‌ലിമിന്റെ നിവേദക പരമ്പര, ഹദീസ് ക്രോഡീകരണം, അതുല്യമായ അവതാരണ രീതി, നിവേദനത്തിലെ സൂക്ഷ്മതയും ശ്രദ്ധയും, നിവേദക പരമ്പരകളുടെ സംക്ഷേപണം, വ്യത്യസ്ത പരമ്പരകളുടെ സംശ്ലേഷണം തുടങ്ങിയവയുടെ ഭംഗിയും അനിതര സാധാരണത്വവും പരിശോധിച്ചാല്‍ അദ്ദേഹം തന്റെ കാലഘട്ടത്തിലെ അതുല്യ പ്രതിഭയായിരുന്നുവെന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന് സമന്‍മാരായിട്ടുള്ളവര്‍ അക്കാലത്ത് വിരളമായിരുന്നു'. സ്വഹീഹു മുസ്‌ലിമിന്റെ പ്രധാന പ്രത്യേകതകള്‍ താഴെപറയുന്നവയാണ്:

1) വിവിധ വഴികളിലൂടെയുള്ള ഹദീസുകളെല്ലാം ഒരിടത്ത് ശേഖരിച്ചു.
2) ഉള്ളടക്കം പൂര്‍ണമായും ചുരുക്കാതെ അദ്ദേഹം കൊടുത്തു. ചുരുക്കുകയാണെങ്കില്‍ അക്കാര്യം പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തു.
3) 54 കിതാബുകളിലായി ഹദീസുകള്‍ സമാഹരിച്ചു.
4) ഇമാം ബുഖാരിയെപ്പോലെ അധ്യായങ്ങള്‍ക്ക് ശീര്‍ഷക നാമം നല്‍കിയിട്ടില്ല.
5) നിവേദകപരമ്പര പ്രവാചകനില്‍ എത്തിയ ഹദീസുകള്‍ മാത്രം കൊടുത്തു. സഹാബി-താബിഉകളുടെ വാക്യങ്ങള്‍ കൊടുത്തില്ല.
6) അഖ്ബറനാ, ഹദ്ദസനാ എന്നിവയുടെ സൂഷ്മമായ അര്‍ഥവ്യത്യാസം രേഖപ്പെടുത്തി.
7) നിവേദകപരമ്പര നല്‍കുന്നതില്‍ പ്രത്യേക രീതി സ്വീകരിച്ചു. വിവിധ സരണികളിലൂടെ ഒരു ഹദീസ് ഉദ്ധരിക്കും. എല്ലാ സനദുകളും ഉള്ളടക്കത്തോടൊപ്പം പ്രത്യേകമായിരിക്കും.
8) 220ല്‍ പരം ഗുരുനാഥരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്തു.
9) ദുര്‍ബലരും, വര്‍ജ്യമെന്ന് ഭൂരിപക്ഷ പണ്ഡിതാഭിപ്രായമുള്ള നിവേദകരില്‍ നിന്ന് ഹദീസ് ഉദ്ധരിച്ചിട്ടില്ല.
 

Feedback