Skip to main content

കണ്ടതും കേട്ടതും പ്രചരിപ്പിക്കുന്നു

വാര്‍ത്തകളുടെ സത്യാവസ്ഥയെക്കുറിച്ച് വീണ്ടുവിചാരമില്ലാതെ കേട്ടതൊക്കെ പ്രചരിപ്പിക്കുന്നവരായിരുന്നു കപടവിശ്വാസികള്‍. അല്ലാഹു പറയുന്നു: 'സമാധാനവുമായോ (യുദ്ധ)ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നെങ്കില്‍ അവരുടെ കൂട്ടത്തില്‍ അത് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു'(4:83).

Feedback
  • Wednesday Sep 17, 2025
  • Rabia al-Awwal 24 1447