Skip to main content

കുഴപ്പമുണ്ടാക്കാനുള്ള ശ്രമം

മുസ്‌ലിംകളുടെ അചഞ്ചലമായ വിശ്വാസത്തിലും നിരന്തരമായ വിജയങ്ങളിലും അസ്വസ്ഥരായിരുന്ന കപടവിശ്വാസികള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പും കുഴപ്പങ്ങളും ഉണ്ടാക്കാന്‍ ആവുന്നത്ര ശ്രമിക്കുന്നവരായിരുന്നു.

അല്ലാഹു പറയുന്നു: നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പുറപ്പെട്ടിരുന്നെങ്കില്‍ നാശമല്ലാതെ മറ്റൊന്നും അവര്‍ നിങ്ങള്‍ക്ക് കൂടുതല്‍ നേടിത്തരുമായിരുന്നില്ല. നിങ്ങള്‍ക്ക് കുഴപ്പം വരുത്താന്‍ ആഗ്രഹിച്ച്‌കൊണ്ട് നിങ്ങളുടെ ഇടയിലൂടെ അവര്‍ പരക്കം പായുകയും ചെയ്യുമായിരുന്നു. നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പറയുന്നത് ചെവികൊടുത്ത് കേള്‍ക്കുന്ന ചിലരുണ്ട്. അല്ലാഹു അക്രമികളെപ്പറ്റി നന്നായി അറിയുന്നവനാണ്. മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാന്‍ ആഗ്രഹിക്കുകയും നിനക്കെതിരില്‍ അവര്‍ കാര്യങ്ങള്‍ കുഴച്ചുമറിക്കുകയും ചെയ്തിട്ടുണ്ട്. അവസാനം അവര്‍ക്ക് ഇഷ്ടമില്ലാതിരുന്നിട്ടും സത്യം വന്നെത്തുകയും അല്ലാഹുവിന്റെ കാര്യം വിജയിക്കുകയും ചെയ്തു (9:47,48).

Feedback
  • Wednesday Sep 17, 2025
  • Rabia al-Awwal 24 1447