Skip to main content

പ്രമാണങ്ങളിലേക്ക് ക്ഷണിച്ചാല്‍ മുനാഫിഖുകളുടെ പ്രതികരണം

അല്ലാഹു പറയുന്നു: 'അല്ലാഹു അവതരിപ്പിച്ചതിലേക്കും അവന്റെ ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന് അവരോട് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞു പോകുന്നത് നിനക്ക് കാണാം'(4:61).

അല്ലാഹു പറയുന്നു: 'ഖുര്‍ആനിലെ ഏതെങ്കിലും ഒരു അധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ പറയും. നിങ്ങളില്‍ ആര്‍ക്കാണ് ഇത് വിശ്വാസം വര്‍ധിപ്പിക്കുന്നത്? എന്നാല്‍ സത്യവിശ്വാസികള്‍ക്കാകട്ടെ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുക തന്നെയാണ് ചെയ്തത്. അവര്‍(അതില്‍) സന്തോഷം കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ മനസ്സുകളില്‍  രോഗമുള്ളവര്‍ക്കാകട്ടെ അവര്‍ക്ക് അവരുടെ ദുഷ്ടതയിലേക്ക് കൂടുതല്‍ ദുഷ്ടത കൂട്ടിച്ചേര്‍ക്കുകയാണ് അത് ചെയ്തത്. അവര്‍ സത്യനിഷേധികളായിരിക്കെ തന്നെ മരിക്കുകയും ചെയ്തു' (9:124,125).

സത്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയും അതിനോട് വെറുപ്പ് പ്രകടിപ്പിക്കുയും ചെയ്യുന്നവരായിരുന്നു കപട വിശ്വാസികള്‍. അല്ലാഹു പറഞ്ഞു: ''ഏതെങ്കിലും ഒരു അധ്യായം അവതരിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ മറ്റു ചിലരെ നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ചോദ്യഭാവത്തില്‍ നോക്കും. എന്നിട്ട് അവര്‍ തിരിഞ്ഞു കളയുകയും ചെയ്യും. അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനവിഭാഗമായതിനാല്‍ അല്ലാഹു അവരുടെ മനസ്സുകളെ തിരിച്ചു കളഞ്ഞിരിക്കുകയാണ്''(9:127).

ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസിയുടെ ഉപമ റൈഹാന്‍ ചെടി പോലെയെന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. അതിന്റെ വാസന നല്ലതാണ്. കയ്പ് രുചിയാണ്. ഖുര്‍ആന്‍ വായിക്കാത്ത കപടവിശ്വാസിയാകട്ടെ ആട്ടങ്ങപോലെയാണ്. അതിന്റെ രുചി കയ്പാണ് (ബുഖാരി, മുസ്‌ലിം, തിര്‍മിദി.).

Feedback
  • Thursday Sep 18, 2025
  • Rabia al-Awwal 25 1447