Skip to main content

സ്ഥാപനങ്ങള്‍ (4)

ഇസ്‌ലാമിന്റെ പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായി വര്‍ത്തിച്ചതില്‍ സ്ഥാപനങ്ങള്‍ക്ക് വളരെ വലിയ പങ്കുണ്ട്. പ്രാഥമിക തലം മുതല്‍ ഉന്നത തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. ഇസ്‌ലാമികാദര്‍ശം പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഉള്ളയിടങ്ങളിലാണ് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ മികച്ചു നിന്നതും അത് തലമുറകളിലേക്ക് പകരാന്‍ പിന്‍മുറക്കാരുണ്ടായതും. പള്ളി ദര്‍സുകള്‍ മാത്രം നിലനിന്നിരുന്ന പ്രാചീന കാലഘട്ടങ്ങളില്‍ നിന്ന് മാറി പ്രാഥമിക മദ്‌റസകളും ഉയര്‍ന്ന മദ്‌റസകളും ഉന്നത മതപഠനത്തിന് അറബിക് കോളേജുകളും ഉപരിപഠനത്തിന് സൗകര്യങ്ങളും ഒരുക്കിക്കൊടുത്തതിലൂടെയാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനം ത്വരിതഗതി പ്രാപിച്ചത്. സര്‍ക്കാറിന്റെ അംഗീകാരമുള്ള മുഖ്യധാരാ സ്ഥാപനങ്ങള്‍ക്കു പുറമെ മുസ്‌ലിംകള്‍ക്കു വേണ്ടി മാത്രം നടത്തുന്ന വിവിധ തലങ്ങളിലുള്ള സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനപ്പെട്ട ഏതാനും സ്ഥാപനങ്ങളുടെ ലഘുവിവരണങ്ങള്‍ നല്‍കുകയാണിവിടെ. 

സ്ഥാപനങ്ങള്‍ പരിചയപ്പെടുത്തുന്നതില്‍ മുന്‍ഗണനാ ക്രമം നിശ്ചയിച്ചത് വലുപ്പം, ഗുണനിലവാരം, കാലപ്പഴക്കം തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ കേവലം അക്ഷരമാല ക്രമത്തിലാണ്.
 

Feedback