Skip to main content

കോളേജുകള്‍ (24)

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് അറബിക് കോളേജുകള്‍.   അറബി ഭാഷയും അതിന്റെ ക്ലാസിക് ലിറ്ററേച്ചര്‍ എന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനും ഹദീസും പഠിക്കാനവസരം നല്കിക്കൊണ്ട് 'അഫ്ദലുല്‍ ഉലമാ' എന്ന ഓറിയന്റല്‍ ടൈറ്റ്ല്‍ മദിരാശി യൂനിവേഴ്‌സിറ്റിയും തുടര്‍ന്ന് കേരളത്തിലെ യൂനിവേഴ്‌സിറ്റികളും അംഗീകരിച്ചു. ചില മാറ്റങ്ങളോടെ ഇപ്പോള്‍ അഫ്ദലുല്‍ ഉലമ ബി.എ ഡിഗ്രിയായി അംഗീകരിക്കപ്പെടുകയും അറബിക്കോളേജുകള്‍ യു.ജി.സി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.  

അറബിക് കോളേജുകള്‍ മതവിദ്യാഭ്യാസ രംഗം പോഷിപ്പിച്ചപ്പോള്‍ പൊതുവിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള ആര്‍ട്‌സ്/സയന്‍സ് കോളേജുകളിലേക്കും മുസ്‌ലിംകള്‍ പോയിത്തുടങ്ങി. വിദ്യാഭ്യാസ രംഗത്തു നിന്ന് പിന്തിരിഞ്ഞു നിന്നിരുന്ന സമുദായത്തെ നവോത്ഥാന പ്രസ്ഥാനമാണ് ഈ രംഗത്തേക്ക് നയിച്ചത്. മാത്രമല്ല, മുസ്‌ലിംകള്‍ ഉന്നത കലാലയങ്ങളും പ്രൊഫഷനല്‍ കോളേജുകളും സ്ഥാപിച്ച് നടത്തിപ്പോരുകയും ചെയ്തു. തങ്ങള്‍ കുഞ്ഞു മുസ്‌ല്യാര്‍ (ടി.കെ.എം),  എഞ്ചിനീയറിംഗ് കോളേജ് (കൊല്ലം), ഫാറൂഖ് കോളേജ് (കോഴിക്കോട്), പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി (മലപ്പുറം) തുടങ്ങിയവ ഉദാഹരണം. കൂടാതെ മെഡിക്കല്‍/എഞ്ചിനീയറിംഗ് കോളേജുകള്‍ ഉള്‍പ്പടെ നിരവധി ഉന്നത കലാലയങ്ങള്‍ നടത്തി വരുന്ന മുസ്‌ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്), ഏറനാട് മുസ്‌ലിം എഡ്യുക്കേഷനല്‍ അസോസിയേഷന്‍ (ഇ.എം.ഇ.എ) തുടങ്ങിയ വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനകള്‍ വിദ്യാഭ്യാസ രംഗം സജീവമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. 

ഏതാനും കോളേജുകള്‍ പരിചയപ്പെടുത്തുന്നു
 

Feedback