Skip to main content

ഖുര്‍ആന്‍ ജാലകം (4)

വിശുദ്ധ ഖുര്‍ആനിലേക്കിറങ്ങിയുള്ള പഠനങ്ങള്‍ വൈവിധ്യമാര്‍ന്നതും പ്രവിശാലവുമാണ്. ഖുര്‍ആനിലെ പ്രതിപാദ്യങ്ങള്‍ മനുഷ്യനിര്‍മിത ഗ്രന്ഥങ്ങളില്‍ നിന്ന് തികച്ചും ഭിന്നമാണ്. പ്രതിപാദന രീതിയും വേറിട്ടതാണ്. പഠന ഗവേഷണ രംഗങ്ങളിലും അക്കാദമിക് തലത്തിലെ നിര്‍ധാരണങ്ങളിലും പഠിതാക്കള്‍ക്ക് സൗകര്യപ്രദമായ സമീപനങ്ങളാണ് ഇവിടെ നാം ഉദ്ദേശിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലായി സന്ദര്‍ഭോചിതം പ്രതിപാദിച്ച ചില വിഷയങ്ങള്‍ പ്രത്യേകം ജാലകങ്ങളായി എടുത്തുദ്ധരിക്കുകയാണ് 'ഖുര്‍ആന്‍ ജാലകം' എന്നതു കൊണ്ടുള്ള വിവക്ഷ.

വിശുദ്ധ ഖുര്‍ആനില്‍ ചെറുതും വലുതുമായ അനേകം ഉപമകളും ഉദാഹരണങ്ങളും കാണാം. ഭാഷാലങ്കാരത്തിന്റെ ഒരു ഘടകമാണെന്നതോടൊപ്പം അനുവാചകന് കാര്യങ്ങള്‍ സ്പഷ്ടമാവാന്‍ ഉതകുന്ന ഒരു രീതി കൂടിയാണ് ഉപമകള്‍. ഖുര്‍ആനില്‍ ഉപയോഗിച്ച ഉപമകള്‍ മാത്രം ഒരു ജാലകത്തിലൂടെ കാണാം. അതുപോലെ മറ്റുചില വിഷയങ്ങള്‍ കൂടി ഈ ശീര്‍ഷകത്തിനു കീഴില്‍ ലഭ്യമാണ്. 'ഖുര്‍ആനിലെ കഥകള്‍', 'പരലോകം ഖുര്‍ആനില്‍' എന്നിവ ചില ഉദാഹരണങ്ങള്‍.


 

Feedback
  • Wednesday Sep 17, 2025
  • Rabia al-Awwal 24 1447