Skip to main content

ഇസ്‌ലാമിലേക്കു കടന്നുവന്നവര്‍ (1)

പരമ്പരാഗതമായി മുസ്‌ലിം സമൂഹത്തില്‍ ജനിച്ചു വളര്‍ന്നവരെക്കാള്‍, മുതിര്‍ന്ന ശേഷം പഠിച്ചറിഞ്ഞ് ഇസ്‌ലാമിലേക്ക് വന്നവര്‍ക്ക് ഇസ്‌ലാമിന്റെ മാധുര്യം ആസ്വദിക്കാന്‍ ഏറെ സാധിക്കും. ആദ്യത്തെ മുസ്‌ലിം തലമുറ (സ്വഹാബികള്‍) എല്ലാവരും ഇസ്‌ലാമിലേക്കു കടന്നു വന്നവരാണല്ലോ. അവരില്‍ ധനികനും ദരിദ്രനും അടിമയുമെല്ലാം പുരുഷനും സ്ത്രീയും ശാന്തനും ദുര്‍ബലനും എല്ലാം ഉണ്ടായിരുന്നു. അതിനടുത്ത തലമുറയിലും പതിനായിരക്ക ണക്കിന് ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവരികയുണ്ടായി. കാലം പിന്നിട്ടപ്പോള്‍ മുസ്‌ലിം തലമുറകളായി വര്‍ധിക്കുകയായിരുന്നു. എങ്കിലും എല്ലാ കാലത്തും ഇസ്‌ലാമിന്റെ വഴിയിലേക്ക് ആളുകള്‍ കടന്നുവന്നുകൊണ്ടേയിരുന്നു. അവരില്‍ പുരുഷന്‍മാരും സ്ത്രീകളും ഉണ്ടായിരുന്നു. ഏതാനും വനിതകളെ പരിചയപ്പെടാം.

Feedback