Skip to main content

പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍

കുറ്റം ഏറ്റുസമ്മതിക്കല്‍, പശ്ചാത്താപം, പാപമോചനത്തിനുള്ള അര്‍ഥന, വിശ്വാസം പുതുക്കല്‍, അടിസ്ഥാനപരമായ വിശ്വാസങ്ങളെ ദൃഢീകരിക്കല്‍, സ്തുതികീര്‍ത്തനം, പ്രാര്‍ഥന, ബൈബിള്‍ പാരായണം തുടങ്ങിയ കാര്യങ്ങളില്‍ ക്രൈസ്തവ സമൂഹത്തിലെ മെത്തഡിസ്റ്റ്, ആംഗ്ലിക്കന്‍ എന്നീ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ നമസ്‌കാരത്തിന് കത്തോലിക്കാ വിഭാഗക്കാരുടെ നമസ്‌കാരത്തോട് സാമ്യമുണ്ട്. എങ്കിലും അതിന്റെ ശൈലിയും വാചകവും തങ്ങളുടെ പ്രത്യേകമായ ചര്‍ച്ചിന്റെ വ്യവസ്ഥയനുസരിച്ചായിരിക്കും. കൂടാതെ പല കാര്യങ്ങളിലും കത്തോലിക്കാ നമസ്‌കാരത്തോട് പ്രൊട്ടസ്റ്റന്റ് നമസ്‌കാരം വിയോജിക്കുന്നതായി കാണാം.

അതില്‍ പ്രധാനമായ ചിലത് ഇവിടെ വിവരിക്കാം. അവര്‍ ലാറ്റിന്‍ ഭാഷ ഉപയോഗിക്കുന്നില്ല. പ്രാര്‍ഥനയുടെ സകല പദങ്ങളും ഗാനത്തിന്റെയും പദ്യത്തിന്റെയും രൂപത്തിലാക്കുന്നു. ഓരോ പ്രാര്‍ഥനയും വെവ്വേറെ നിര്‍ണയിക്കപ്പെട്ട പ്രത്യേക രാഗത്തിലും ഈണത്തിലുമാണ് നിര്‍വഹിക്കപ്പെടുന്നത് (മാതൃകക്ക് The Methodias Hymnal, The Methodist Publishing House, USA വായിക്കുക). ദൈവത്തിന്റെ നാമം ഉച്ചരിക്കപ്പെടുമ്പോള്‍ എല്ലാവരും ശാന്തരായി നില്‍ക്കുകയും മൗനമവലംബിക്കുകയും ചെയ്യും. അതുപോലെ, ആ പ്രാര്‍ഥനയിലെങ്ങും മിശിഹായുടെ ദിവ്യത്വത്തെ വ്യക്തമായി സൂചിപ്പിക്കുന്നതോ മിശിഹയെ ദൈവത്തോട് തുല്യപ്പെടുത്തുന്നതോ ആയ വാക്കുകളില്ല. ചില പ്രാര്‍ഥനകള്‍ ഉരുവിടുമ്പോള്‍ ചിന്തിക്കുകയും നിശ്ശബ്ദത കൈക്കൊള്ളുകയും ചെയ്യുന്നതായും കാണാം. 

എന്നാല്‍ ആംഗ്ലിക്കന്‍ ചര്‍ച്ചിലെ നമസ്‌കാരത്തിനു മുമ്പായി അതിന്റെ അറിയിപ്പെന്ന രൂപേണ മണികള്‍ മുഴക്കപ്പെടുന്നു.  ബൈബിളിലെ ഒരു ഭാഗം പാരായണം ചെയ്യപ്പെടുന്നതോടൊപ്പം 'വിശ്വാസത്തിന്റെ വചനം' ഒരു ഗാനരൂപത്തില്‍ ഉച്ചരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.


ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ 'തിരുവത്താഴ'ത്തിനും ഏര്‍പ്പാടുകള്‍ ചെയ്യുന്നു. അതുമുഖേന പ്രസ്തുത ചര്‍ച്ചിനെ പിന്‍പറ്റുന്നവര്‍ വിശ്വസിക്കുന്നത് തങ്ങള്‍ തങ്ങളുടെ ശരീരങ്ങളെയും ആത്മാക്കളെയും പരിശുദ്ധമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നാണ്.  
 

Read More

  The Book of Common Prayer, The Church of India, Pakisthan. Burma and Ceylon 1963 

Feedback