Skip to main content

വുദൂ (7)

നമസ്‌കാരം സ്വീകാര്യമായിത്തീരണമെങ്കില്‍, ചെറിയ അശുദ്ധിയും വലിയ അശുദ്ധിയും ഇല്ലാതിരിക്കണമെന്നു സൂചിപ്പിച്ചുവല്ലോ. ചെറിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാവാനുള്ള മാര്‍ഗമാണ് വുദൂ (അംഗശുദ്ധി). വുദൂ ഇല്ലാത്ത അവസ്ഥയ്ക്കാണ് ചെറിയ അശുദ്ധി എന്നു പറയുന്നത്.

ശുദ്ധി എന്നതുകൊണ്ട് ഇസ്‌ലാം ഉദ്ദേശിക്കുന്നത് ശരീരത്തിന്റെ ബാഹ്യഭാഗങ്ങള്‍ മാലിന്യങ്ങളില്‍ നിന്നും വൃത്തികേടുകളില്‍ നിന്നും വൃത്തിയാക്കുക എന്നതുമാത്രമല്ല; ബാഹ്യവും ആന്തരികവുമായ വൃത്തിയാണ്. വുദൂ എന്ന കര്‍മത്തിന്റെ ബാഹ്യരൂപം കൈ, മുഖം, കാല്‍ എന്നിവ കഴുകലും തല തടവലുമാണ്. എങ്കിലും അതിലൂടെ ലഭിക്കുന്നത്, ആത്മീയവും മാനസികവുമായ ശുദ്ധികൂടിയാണ്. വൃത്തി ബാഹ്യവും ശുദ്ധി ആന്തരികവുമാണെന്നര്‍ഥം. ഈ ശുദ്ധിയോടുകൂടി മാത്രമേ നമസ്‌കാരം, ത്വവാഫ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാവൂ. ബാഹ്യമായ വൃത്തി അല്ല വുദൂ എന്നതുപോലെത്തന്നെ, വുദൂ ചെയ്ത അവയവങ്ങളില്‍ മാലിന്യം വല്ലതും ആവുക എന്നതുമാത്രമല്ല വുദൂ ദുര്‍ബലമാകുന്നതിനുള്ള കാരണങ്ങള്‍. 

അല്ലാഹുവിന്റെ മുന്നില്‍ പ്രാര്‍ഥനയ്ക്കായി ഒരുങ്ങി നില്‍ക്കുമ്പോള്‍ പ്രവാചകന്‍ കാണിച്ചുതന്ന ഒരു പ്രത്യേക കര്‍മമത്രെ വുദൂ. അംഗശുദ്ധി എന്ന പരിഭാഷ 'വുദൂ' ഇന്റെ ആശയം പൂര്‍ണമായി ദ്യോതിപ്പിക്കുന്നില്ല.

Feedback