Skip to main content

വിത്‌റിലെ ഖുനൂത്ത്

വിത്ര്‍ നമസ്‌കാരത്തിന്റെ അവസാനത്തെ റക്അത്തില്‍ ഇഅ്തിദാലില്‍ നിര്‍വഹിക്കുന്ന ഖുനൂത്താണിത്. ഈ പ്രാര്‍ഥന എല്ലാ രാത്രിയിലും വിത്‌റില്‍ നടത്തണം എന്നാണ് ഹമ്പലികളുടെ അഭിപ്രായം. ഹസനുബ്‌നു അലി(റ)യില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസാണ് അവര്‍ക്ക് അതിന് തെളിവ്. ആ അടിസ്ഥാനത്തില്‍ ഇബ്‌നു മസ്ഊദ്, ഇബ്‌റാഹീം, ഇസ്ഹാഖ്, അസ്വ്ഹാബുര്‍റഅ്‌യ് തുടങ്ങിയവര്‍ ആ ഖുനൂത്തിനെ അനുകൂലിക്കുന്നു. അബൂദാവൂദും തിര്‍മിദിയും ഹസനി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു:

എന്നാല്‍ ഈ പ്രാര്‍ഥന കുട്ടിയായിരുന്ന ഹസന്‍(റ)ന്ന് നബി(സ്വ) പഠിപ്പിച്ചതാണെന്നും മഹാന്മാരായ സ്വഹാബി മാരുടെ നടപടികളില്‍നിന്ന് ഇത്തരത്തില്‍ ഒരു പ്രാര്‍ഥന ഉദ്ധരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ വിത്‌റില്‍ ഖുനൂത്ത് ഇല്ല എന്നും അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. 

ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ല. നബി(സ്വ) ഇപ്രകാരം സാധാരണ വിത്‌റിലോ റമദാനിലെ രണ്ടാം പകുതിയിലെ വിത്‌റിലോ ഖുനൂത്ത് ഓതിയതായി ഒറ്റ ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ വിത്‌റിലെ ഖുനൂത്ത് പ്രവാചകചര്യയില്‍ പെട്ടതാണെന്ന് ഉറപ്പിച്ചു പറയാവുന്നതല്ല. 

നബിചര്യയുടെ പിന്‍ബലമുള്ള ഖുനൂത്ത് ഇമാം നിര്‍വഹിക്കുമ്പോള്‍ പിറകിലുള്ളവര്‍ (മഅ്മൂമുകള്‍) ആമീന്‍ ചൊല്ലുകയാണ് വേണ്ടത്. പ്രാര്‍ഥിക്കുമ്പോള്‍ കൈ ഉയര്‍ത്തണം. മുഖം തടവേണ്ടതില്ല.

Feedback