Skip to main content

ഖില്‍ജി ഭരണകൂടം (1)

അടിമ വംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മുഇസ്സുദ്ദീന്‍ കേഖ്ബാദ് കൗമാര പ്രായക്കാരനും അലസനുമായിരുന്നു.  ആര്‍ഭാടത്തില്‍ മുങ്ങി രാജ്യഭരണം അലങ്കോലമായപ്പോള്‍ പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ ജലാലുദ്ദീന്‍, ഖില്‍ജി ഭരണത്തിന് തുടക്കമിട്ടു. ഫൈറൂസ് എന്നായിരുന്നു ജലാലുദ്ദീന്റെ യഥാര്‍ത്ഥ പേര്. സ്ഥാനപ്പേരായി സ്വയം സ്വീകരിച്ചതാണ് ജലാലുദ്ദീന്‍ എന്നത്. 1290 ജൂണ്‍ 13 (689 ജുമാദല്‍ ഉഖ്‌റ 2) നായിരുന്നു അധികാരമേറ്റത്.


തുര്‍ക്കി വംശജനായിരുന്ന ജലാലുദ്ദീന്‍, ഏറെക്കാലം അഫ്ഗാനിസ്താനിലായിരുന്നു. അവിടെ നിന്നാണ് പഞ്ചാബില്‍ സുബേദാറായെത്തുന്നത്.  മങ്കോളിയന്‍ സൈനിക വ്യൂഹത്തെ പ്രതിരോധിക്കുന്നതില്‍ വിജയിച്ച അദ്ദേഹത്തെ, ഗിയാസുദ്ദീന്‍ ബാല്‍ബന്‍, തന്റെ വിശ്വസ്തനും പഞ്ചാബ് ഗവര്‍ണറുമാക്കി ആദരിച്ചു.


ഖില്‍ജി വംശത്തിന് തുടക്കമിടുകയും ഏഴു വര്‍ഷക്കാലം ഭരിക്കുകയും ചെയ്ത അദ്ദേഹം, ഒടുവില്‍ സഹോദര പുത്രന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ചതിയില്‍പെട്ട് ക്രി. 1299ല്‍ വധിക്കപ്പെടുകയായിരുന്നു.
പ്രവാചകചര്യക്ക് വിരുദ്ധമായി ഒന്നും ചെയ്യാന്‍ കൂട്ടാക്കാതിരുന്ന ജലാലുദ്ദീന്‍, നീതിനിഷ്ഠയുടെ പ്രതീകമായിരുന്നു.

    
 

Feedback