Skip to main content

വലീദിന്റെ കാലത്തെ വികസനം

കിഴക്കു നിന്നും പടിഞ്ഞാറ് വരെ എട്ടുമാസത്തെ വഴി ദൂരത്തോളം പരന്നുകിടന്ന ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അമീറായി വാണ വലീദ് നിരവധി വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പാക്കി.

മസ്ജിദുന്നബവിയും മസ്ജിദുല്‍ അഖ്‌സായും പുതുക്കിപ്പണിയുകയും അവയെ മനോഹരമാക്കുകയും  ചെയ്തു. തലസ്ഥാനമായ ദമസ്‌കസില്‍ പണിത ജാമിഅ് അമവി, വിസ്മയിപ്പിക്കുന്ന മസ്ജിദാണ്.

റോഡുകള്‍ നവീകരിച്ചു. പാതയോരങ്ങളില്‍ വിശ്രമ കേന്ദ്രങ്ങള്‍, കിണറുകള്‍ എന്നിവ നിര്‍മിച്ചു. പ്രധാന പട്ടണങ്ങളില്‍ ആശുപത്രികള്‍ പണിതു.

യാചന നിരോധിക്കുകയും കുഷ്ഠരോഗികള്‍, അഗതികള്‍, അവശര്‍ എന്നിവര്‍ക്ക് നിത്യച്ചെലവ് നല്‍കുകയും ചെയ്തു. അന്ധര്‍ക്കും വികലാംഗര്‍ക്കും സഹായികളെ നല്‍കി. പണ്ഡിതര്‍, കര്‍മശാസ്ത്ര വിദഗ്ധര്‍, സച്ചരിതര്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി.

നോമ്പുകാലത്ത് പള്ളികളില്‍ സൗജന്യ ഭക്ഷണം വിളമ്പി. ഖുര്‍ആന്‍ മന:പാഠമാക്കുന്നവര്‍ക്ക് സമ്മാനങ്ങളും ഏര്‍പ്പെടുത്തി.

 

Feedback