Skip to main content

ആദില്‍ ഒന്നാമന്‍

സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ സഹോദരനും പിന്‍ഗാമികളില്‍ ഒരാളുമായ ആദില്‍ ഒന്നാമന്‍ ജനിച്ചത് ക്രി. 1145 ലായിരുന്നു. സൈഫുദ്ദീന്‍ അബൂബക്കര്‍ അഹമ്മദ് എന്ന് യഥാര്‍ഥ പേര്.  

നൂറുദ്ദീന്‍ സങ്കിയുടെ സൈന്യത്തില്‍ ജോലി ചെയ്ത ആദില്‍, അയ്യൂബി ഭരണം വന്നപ്പോള്‍ ഈജിപ്തില്‍ ഗവര്‍ണറായി.  രാജ്യാതിര്‍ത്തി വികസനത്തില്‍ സൈനിക നേതൃത്വമേറ്റെടുക്കുകയും സിറിയയില്‍ കുരിശു പടക്കെതിരെ യുദ്ധം നയിക്കുകയും ചെയ്തു.

സ്വലാഹുദ്ദീന്‍ ഖുദുസ് പിടിക്കാന്‍ പോകുമ്പോള്‍ ഭരണച്ചുമതല ഏല്‍പ്പിക്കപ്പെട്ടതും ആദിലില്‍ തന്നെ.  ശേഷം സിറിയന്‍ ഗവര്‍ണറുമായി.

സ്വഭാവത്തിലും രണപാടവത്തിലും സഹോദരന്റെ സമശീര്‍ഷന്‍ തന്നെയായിരുന്നു ആദിലും.  മുസ്‌ലിം ലോകത്തിന്റെ പിന്തുണയും ലഭിച്ചു.  പോര്‍ച്ചുഗീസ് ആക്രമണത്തെ നിരന്തരം ചെറുത്തു തോല്പിച്ചു.

നാലാം കുരിശുയുദ്ധത്തില്‍ യൂറോപ്യന്‍ പടയെ തുരത്തിയത് ആദിലാണ്.  കനത്ത നഷ്ടം നേരിട്ടതോടെ അവര്‍ സന്ധിക്കപേക്ഷിക്കുകയായിരുന്നു.  അഞ്ചാം കുരിശു യുദ്ധവും ആദിലിന്റെ കാലത്തു തന്നെയാണ് നടന്നത്.  ആറാം കുരിശു യുദ്ധത്തിനിടെയാണ് ആദിലിന്റെ അന്ത്യം (ക്രി. 1198-1218).

Feedback
  • Tuesday Apr 30, 2024
  • Shawwal 21 1445