Skip to main content

അല്‍ കാമില്‍

അയ്യൂബി ഭരണത്തിന്റെ പ്രധാന സുല്‍ത്താന്‍മാരിലൊരാളാണ് അല്‍ കാമില്‍ എന്ന പേരു സ്വീകരിച്ച നാസിറുദ്ദീന്‍ അബുല്‍ മആലീ മുഹമ്മദ്(ക്രി. 1218-1238). ആദില്‍ ഒന്നാമന്റെ മകനും പിന്‍ഗാമിയുമാണ്.

ഹദീസ് പണ്ഡിതന്‍ കൂടിയായിരുന്ന അല്‍ കാമില്‍ മതനിഷ്ഠയിലും നീതിബോധത്തിലും ജനക്ഷേമ തല്പരതയിലും ഈജിപ്തുകാരുടെ ഇഷ്ടക്കാരനായി. നികുതിഭാരം കുറച്ചും ആവശ്യത്തിന് വെള്ളം നല്‍കിയും കര്‍ഷകരുടെ രക്ഷ ഉറപ്പാക്കി.

എന്നാല്‍ ഏഴാം കുരിശുയുദ്ധത്തിനിടെ അല്‍  കാമില്‍ ചെയ്ത ഒരു കാര്യം മുസ്‌ലിം ലോകം അംഗീകരിച്ചില്ല. ജറൂസലം, ബത്‌ലഹം, നസ്‌റത്ത് എന്നീ സ്ഥലങ്ങളെല്ലാം ഫെഡറിക് ചക്രവര്‍ത്തിക്ക് കൈമാറി. അവിടെ ആരാധനാലയങ്ങളും ആരാധനാ സ്വാതന്ത്ര്യവും മാത്രം പകരം വാങ്ങിയുള്ളതായിരുന്നു കരാര്‍.

തന്റെ സഹോദരന്‍മാര്‍ക്കെതിരെ തന്നെ ഫെഡറിക്കില്‍ നിന്ന് സൈനിക സഹായം കിട്ടാനായിരുന്നു ഈ കരാറെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.

20 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ക്രി. 1238ല്‍ (ഹി. 635) അല്‍ കാമില്‍ നിര്യാതനായി.

Feedback
  • Monday Mar 24, 2025
  • Ramadan 24 1446