Skip to main content

ജിന്ന്: ഭാഷയില്‍

ജന്ന എന്ന പദത്തില്‍ നിന്നാണ് ജിന്ന് എന്ന നാമം ഉത്ഭവിക്കുന്നത്. മൂടുക, മറയ്ക്കുക, മറഞ്ഞിരിക്കുക, ഇരുളടയുക തുടങ്ങിയ അര്‍ഥങ്ങളാണ് ഈ പദത്തിനുള്ളത്. 

'നിന്നില്‍ നിന്ന് ഗോപ്യമായ (മറഞ്ഞ) എല്ലാ വസ്തുക്കള്‍ക്കും ജിന്ന് എന്ന് പറയുന്നതാണ്. ജന്ന എന്ന പദത്തില്‍ നിന്നാണ് ജിന്ന് എന്ന് ഉണ്ടായത്. കാരണം ജിന്നുകള്‍ (മനുഷ്യ) ദൃഷ്ടികളില്‍ നിന്നും ഗോപ്യമായതും മറഞ്ഞതുമാണ്. ഗര്‍ഭസ്ഥ ശിശുവിന് 'ജനീന്‍' എന്നു പറയും. കാരണം ഗര്‍ഭസ്ഥശിശു അതിന്റെ മാതാവിന്റെ വയറ്റില്‍ ഒളിഞ്ഞിരിക്കുന്നു (ലിസാനുല്‍ അറബ് 2:385).

ഹൃദയത്തിന് ജിന്ന് എന്ന് പറയുമെന്ന് കവിതകള്‍ ഉദ്ധരിച്ച് സമര്‍ത്ഥിക്കുന്നു (ലിസാനുല്‍ അറബ് 386).

മനുഷ്യനില്‍ നിന്ന് അകന്ന് കാടുകളില്‍ ജീവിക്കുന്ന കാട്ടാളന്മാര്‍ക്കും ജിന്ന് എന്ന പദം പ്രയോഗിക്കുമെന്ന് ഈ നിഘണ്ടുവില്‍ കവിതകളുദ്ധരിച്ച് സമര്‍ഥിക്കുന്നു. (ലിസാനുല്‍ അറബ് 2:387) വിജനമായ പ്രദേശത്തിന് ജിന്ന് എന്നു പറയുമെന്ന് പ്രസിദ്ധ അറബി കവിയായ അഖ്ത്വലിന്റെയും മറു കവിത ഉദ്ധരിച്ചുകൊണ്ട് വിശദീകരിക്കുന്നു (ലിസാനുല്‍ അറബ് 2:388).

ജാന്ന് എന്ന പദവും ജിന്ന് എന്ന പദവും ഒന്നുതന്നെയാണ്. ചില സര്‍പ്പങ്ങള്‍ക്ക് ജിന്ന് എന്ന് പ്രയോഗിക്കുമെന്ന് നബി(സ)യുടെ ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട് ലിസാനുല്‍ അറബ് വ്യക്തമാക്കുന്നു.
 

Feedback