Skip to main content

വളര്‍ച്ച, നിയമാനുസൃത സമ്പാദ്യം

കൃഷി, കന്നുകാലികള്‍ എന്നിവ പോലെ വളര്‍ച്ചയുള്ളതും കച്ചവടം പോലെ അഭിവ്യദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നതും സ്വര്‍ണം, വെള്ളി, നാണയം എന്നിവപോലെ കച്ചവടമോ നിക്ഷേപമോ നടത്തി അഭിവ്യദ്ധിപ്പെടുത്താന്‍ കഴിയുന്നതുമായ സ്വത്തുക്കള്‍ക്കു മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ. സ്വന്തം ഉപയോഗത്തിനുള്ള വാഹനം, വീട്, വീട്ടുപകരണങ്ങള്‍, കച്ചവടാവശ്യത്തിനല്ലാതെയുള്ള സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവക്ക് സകാത്തില്ല . ഒരു വ്യക്തി തന്റെ പക്കലുള്ള പണം കച്ചവടമോ നിക്ഷേപമോ നടത്തി അഭിവ്യദ്ധിപ്പെടുത്തുന്നില്ല എന്നത്‌കൊണ്ട് അത്തരം സ്വത്തുക്കള്‍ സകാത്ത് കൊടുക്കേണ്ടതല്ലാതാവുകയില്ല.

 

പ്രവാചന്റെ കാലഘട്ടത്തില്‍ ആ പ്രദേശത്തു പ്രധാനമായി ഉണ്ടായിരുന്ന കൃഷിയുത്പന്നങ്ങളും കാലികള്‍ക്കും മാത്രമാണ് പ്രവാചകന്റെ അധ്യാപനങ്ങളിലൂടെ സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടതായി കാണാന്‍ കഴിയുന്നുള്ളു. എന്നാല്‍ വളര്‍ച്ചയും അഭിവ്യദ്ധിയും ഉണ്ടാകുന്ന എല്ലാ ഇനം കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്കും കാലി സമ്പത്തിനും ആധുനിക സാമ്പത്തിക നിക്ഷേപങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധമാണ്.

നിയമാനുസൃത സമ്പാദ്യം 

ചൂതാട്ടം, മദ്യ വ്യവസായം, കൈക്കൂലി, വഞ്ചന, ചതി, മോഷണം തുടങ്ങിയ ഇസ്ലാമിക ദൃഷ്ട്യാ അനനുവദനീയമായ മാര്‍ഗത്തിലൂടെ സമ്പാദിച്ച ധനം നിയമാനുസൃതമല്ലാത്തതും സകാത്ത് കൊടുക്കാന്‍ പാടില്ലാത്തതുമാകുന്നു

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback
  • Wednesday Apr 30, 2025
  • Dhu al-Qada 2 1446