Skip to main content

രാഷ്ട്രം (4)

സമൂഹത്തിന്റെ ഉയര്‍ന്ന തലമാണ് രാഷ്ട്രം. വ്യക്തി, കുടുംബം, സമൂഹം എന്നിവയെല്ലാം മാനവിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുകയും പരസ്പര ബാധ്യതകള്‍ നിറവേറ്റുകയും ചെയ്യുമ്പോള്‍ അത് 'നാഷന്‍' ആയിത്തീരുന്നു. വ്യത്യസ്ത സമൂഹങ്ങളും വൈവിധ്യമാര്‍ന്ന വ്യക്തിത്വങ്ങളും കൂടിച്ചേരുന്നിടത്ത് പൊതുവായ സമൂഹക്ഷേമമാണ് കാത്തുസൂക്ഷിക്കപ്പെടേണ്ടത്. അതിന്നായി നേതൃത്വവും ഭരണവും ആവശ്യമാണ്. ഭൂമിശാസ്ത്രപരമായി അതിര്‍ത്തിയിട്ട് 'രാജ്യ'ങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പുതന്നെ രാഷ്ട്രങ്ങളും രാഷ്ട്രങ്ങള്‍ ചേര്‍ന്ന സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു. പ്ലാറ്റോയെപ്പോലെയുള്ള ദാര്‍ശനികര്‍ സ്വപ്നം കണ്ട 'ദ റിപ്പബ്‌ളിക്' എന്ന മാതൃകാരാഷ്ട്രവും മാര്‍ക്‌സും എംഗല്‍സും വിഭാവനം ചെയ്ത ഭരണാധികാരി പോലുമില്ലാത്ത സമത്വസുന്ദര രാഷ്ട്രവുമെല്ലാം കേവല സങ്കല്പങ്ങളോ ഒരിക്കലും നടക്കാത്ത ഉട്ടോപ്യയോ ആയി കടലാസില്‍ ജീവിച്ചു. എന്നാല്‍ ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന ഉത്തമസമൂഹത്തെ ഒരു രാഷ്ട്രത്തിന്റെ വിതാനത്തിലേക്കുയര്‍ത്തി സമൂഹക്ഷേമ തത്പരനായ ഭരണാധികാരിയുടെ ഉത്തമ മാതൃക കാഴ്ച വെച്ചുകൊണ്ടാണ് മുഹമ്മദ് നബി(സ്വ) യാത്രയായത്.

 
 

Feedback