Skip to main content

പ്രകൃതി ചികിത്സ

ഔഷധരഹിത ചികിത്സ എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന ചികിത്സാ സമ്പ്രദായമാണ് പ്രകൃതി ചികിത്സ. ഓര്‍ത്തോപ്പതി എന്ന പേരിലും ഇത് അറിയപ്പെടുന്നു. പല രീതികളിലായി ലോകത്തെല്ലായിടത്തും വളരെക്കാലം മുമ്പുതന്നെ ഈ ചികിത്സ നിലവിലുണ്ടായിരുന്നു. ശരീരത്തിന് രോഗത്തെ സ്വയം മാറ്റിയെടുക്കാന്‍ കഴിവുണ്ട് എന്നതാണ് ഈ ചികിത്സയുടെ അടിസ്ഥാന തത്ത്വം. 


ഡോ. ഐസക് ജന്നിങ്‌സ്, റസല്‍ താങ്കര്‍ത്രാള്‍, ഫാ.സിര്‍വസര്‍ ഗ്രഹാം, അഡോള്‍ഫ് ജസ്റ്റിന്‍, ജോണ്‍ എച്ച് ടില്‍ഡണ്‍,ആര്‍നോള്‍ഡ് റിക്ലി,വിന്‍സെന്റ് പ്രസ്‌നിറ്റ്‌സ് തുടങ്ങിയ വ്യക്തികള്‍ പ്രകൃതി ചികിത്സയുടെ വളര്‍ച്ചക്ക് നേതൃത്വം നല്കിയവരാണ്.


വിശ്രമം, ഉപവാസം, ശരീരത്തിന് ആരോഗ്യകരമായ പച്ചക്കറികളും പഴങ്ങളും മിതമായി കഴിക്കല്‍ തുടങ്ങിയ രീതികളാണ് ഈ ചികിത്സാ ശാസ്ത്രത്തിലുള്ളത്. ശരീരത്തില്‍ മണ്ണ് പൊതിഞ്ഞുകൊണ്ടുള്ള ചികിത്സയും വെള്ളത്തില്‍ ശരീരഭാഗങ്ങള്‍ മുക്കിയുള്ള ജലചികിത്സയും വെയിലുകൊള്ളലുമെല്ലാം ചില പ്രകൃതിചികിത്സകര്‍ ചികിത്സയുടെ ഭാഗമായി പ്രയോഗിക്കുന്നുണ്ട്. മതിയായ വിശ്രമം നല്‍കിയാല്‍ ശരീരം രോഗംമൂലം കേടായ അതിന്റെ ഭാഗങ്ങള്‍ സ്വയം അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍വരൂപത്തിലാക്കുന്നുവെന്നാണ് പ്രകൃതിചികിത്സാ തത്ത്വം.


ഇതിനു പുറമെ ഫിസിയോതെറാപ്പി, അക്യുപങ്ചര്‍, അക്യുപ്രഷര്‍, ഹിജാമ, പ്രാണിക് ഹീലിംഗ്, വര്‍ണ ചികിത്സ, കാന്ത ചികിത്സ തുടങ്ങി നിരവധി ചികിത്സാ സമ്പ്രദായങ്ങള്‍ നിലവിലുണ്ട്.
 

Feedback
  • Wednesday May 1, 2024
  • Shawwal 22 1445